കുന്ദമംഗലം: ഇന്റര്‍ നാഷണല്‍ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ഓഫ് പ്രൊഫറ്റിക് മെഡിസിന്‍(
ഐ.ഐ . യു. പി. എം ) നവ എഴുത്തുകാര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. പുതുതലമുറക്ക് വേണ്ടിയുള്ള എഴുത്തിന്റെ പുതിയ മേഖലകളെ അവതരിപ്പിക്കും വിധത്തിലായിസംഘടിപ്പി ച്ച പ്രോഗ്രാം പ്രമുഖ എഴുത്തുകാരനും നോവലിസ്റ്റുമായ കെ.പി രാമനുണ്ണി നേതൃത്വം നല്‍കി. മനുഷ്യന് പ്രാധാന്യം കുറയുകയും സാങ്കേതിക യന്ത്രങ്ങളുടെ അത്ഭുതങ്ങള്‍ നോക്കി മിഴിച്ചുനില്‍ക്കുകയും ചെയ്യുന്ന പുതിയ മനുഷ്യന്റെ മനസ്സിനെ വീണ്ടും അതിജീവിപ്പിക്കാന്‍ ഉതകുന്ന പുതിയ എഴുത്തിനെയാണ് രൂപപ്പെടുത്തേണ്ടതെന്ന് ശില്‍പ്പശാല നിര്‍ദേശിച്ചു.
കുരുവട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ പി. ശശികല, മുന്‍ വാര്‍ഡ് മെമ്പര്‍ കെ.സി. ഭാസ്‌കരന്‍, റസാഖ് പൊയില്‍ത്താഴം ആശംസാ പ്രസംഗം നടത്തി. ഐ.ഐ. യു.പി. എം ട്രസ്റ്റ് മെമ്പര്‍ ഡോ. ശാഫി അബ്ദുല്ല സുഹൂരി അധ്യക്ഷത വഹിച്ചു. ജലാലുദ്ധീൻ ഫൈസി (കണ്‍വീനര്‍, പബ്ലിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്) സ്വാഗതവും , ജാബിർ .ടി.എ ( മാനേജര്‍) നന്ദിയും പറഞ്ഞു