കുന്ദമംഗലം : ആശ്രയ ജില്ലാ രൂപവത്കരണ കൺവെൻഷൻ നടത്തി.
സമൂഹത്തിൽ സംരക്ഷിക്കാൻ ആരോരുമില്ലാത്തവർക്ക് ആവശ്യമായ സഹായമെത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യം.
അനാഥരില്ലാത്ത ഭാരതം എന്ന മുദ്രാവാക്യമുയർത്തി ജില്ലയിൽ വിവിധങ്ങളായ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്താനും, ആശ്രയ സങ്കേതം ആരംഭിക്കുന്ന ഡി എ ഡിക്ഷൻ
സെന്റർ വിജയമാക്കുന്നതിനും ,വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച്
ലഹരി വിരുദ്ധ ബോധ വത്കരണം നടത്താനും തീരുമാനിച്ചു
കോഴിക്കോട് കലിക്കറ്റ് ടവറിൽ നടന്ന കൺവെൻഷൻ സിനി ആർട്ടിസ്റ്റ് ശിബി രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മജീദ് ഹാജി വടകര അദ്ധ്യ ക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അസ്സൈനാർ ഊരകം , സംസ്ഥാന വൈസ് പ്രസിഡണ്ട് മോഹനൻ പാലേരി ,ലൈല രാമനാട്ടുകര, കെ ആദം ,വി അനീഷ് . സി പി റഷീദ്, റസീന, മുഹമ്മദ് സാലിഹ്, കെ പി സുഹറാബി, സുലെഖ മുനിയൂർ, സഫിയ ബേപ്പൂർ ടി ഷാഹിനി . ശ്രീജ ബേപ്പൂർ , ടി പി സുജയ എന്നിവർ പ്രസംഗിച്ചു , എം പി കോയട്ടി സ്വാഗതവും വി.പി റഷീദ് നന്ദിയും പറഞ്ഞു.
നോർത്ത് മണ്ഡലം ഭാരവാഹികളായി
കാസിം പള്ളിത്താഴം (പ്രസിഡണ്ട്)
ഷിനോജ് പുളിയോളി (ജന. സെക്രട്ടറി) എന്നിവരെ തിരെഞ്ഞെടുത്തു