മാവൂർ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽ നിന്നും ഒരു കോടി രൂപ ഉപയോഗിച്ച് മാവൂർ ജി.എം.യു.പി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയാകും. അഡ്വ പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉപഹാര സമർപ്പണം നിർവഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു നെല്ലുളി പ്രതിഭകളെ ആദരിക്കും.
എം. ധർമ്മജൻ സ്പോർട്സ് ഫണ്ട് കൈമാറും. സ്വാഗതസംഘം ചെയർമാൻ കൂടിയായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. രഞ്ജിത്ത് സ്വാഗതം പറയും. എക്സി. എൻജിനീയർ സി. ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ല പഞ്ചായത്ത് അംഗം സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം മൈമൂന കടുക്കാഞ്ചേരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയശ്രീ ദിവ്യ പ്രകാശ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ടി. അബ്ദുൽ ഖാദർ, ഗ്രാമ പഞ്ചായത്ത് അംഗം ഉമ്മർ പുലപാടി, എ.ഇ.ഒ പി.സി ഗീത തുടങ്ങിയവർ സംസാരിക്കും. വാർത്ത സമ്മേളനത്തിൽ പ്രധാനാധ്യാപകൻ എം.ടി. മുഹമ്മദ്, എസ്.എം.സി ചെയർമാൻ സി.കെ. അബ്ദുൽ ലത്തീഫ്, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ടി. അബ്ദുൽ ഖാദർ, സിനിയർ അധ്യാപകൻ എം. മുഹമ്മദ് എന്നിവർ പങ്കെടുത്തു.