കുന്ദമംഗലം : മുസ്ലിം യൂത്ത് ലീഗ് സേവ് കേരളമാർച്ചിൻ്റെ ഭാഗമായി കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് കമ്മറ്റി സംഘടിപ്പിക്കുന്ന കുറ്റവിചാരണ യാത്ര ജനുവരി 9,10,11 തിയ്യതികളിൽ നടക്കും.9 ന് വൈകീട്ട് 7 മണിക്ക് ഒളവണ്ണ പഞ്ചായത്തിലെ കൊടിനാട്ടുമുക്കിൽ സംസ്ഥാന യൂത്ത് ലീഗ് ട്രഷറർ പി. ഇസ്മായിൽ വയനാട് ഉദ്ഘാടനം നിർവഹിക്കും.10 ന് ഉച്ചക്ക് 2 മണിക്ക് മാത്തറയിൽ നിയോജക മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് കെ. മൂസ മൗലവി ഉദ്ഘാടനം ചെയ്യും. ഒളവണ്ണ, പെരുമണ്ണ, പെരുവയൽ പഞ്ചായത്തുകളിലെ വിവിധ സ്വീകരണങ്ങൾക്ക് ശേഷം രാത്രി 7.30 ന് പുവ്വാട്ടുപറമ്പിൽ സമാപിക്കും. സമാപന യോഗത്തിൽ സംസ്ഥാന ദളിത് ലീഗ് പ്രസിഡന്റ് യു.സി രാമൻ, ജില്ലാ യൂത്ത് ലീഗ് മിസ്ഹബ് കീഴരിയൂർ സംസാരിക്കും.11 ന് ഉച്ചക്ക് 2 മണിക്ക് കാരന്തൂരിൽ മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട ഉദ്ഘാടനം നിർവഹിക്കും. കുന്ദമംഗലം, ചാത്തമംഗലം, മാവൂർ പഞ്ചായത്തുകളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകീട്ട് 7.30 ന് ചെറൂപ്പയിൽ സമാപിക്കും. സമാപന യോഗത്തിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.എ ഖാദർ മാസ്റ്റർ, സഹീർ നല്ലളം സംസാരിക്കും. യാത്രയുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത നേതൃയോഗം ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് കെ.എ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു സൽമാൻ പെരുമണ്ണ അധ്യക്ഷത വഹിച്ചു.കെ. മൂസ മൗലവി,ഖാലിദ് കിളിമുണ്ട,എൻ.പി ഹംസ മാസ്റ്റർ,കെ.എം.എ റഷീദ്,ഒ എം നൗഷാദ്,എ.ടി ബഷീർ,കെ.പി കോയ,കെ.കെ കോയ,സി. മരക്കാരുട്ടി,എൻ.പി അഹമ്മദ്,ഒ.ഹുസൈൻ,ഖമറുദ്ദീൻ എരഞ്ഞോളി,എ.എം.എസ് അലവി,ടി.കെ അബ്ദുള്ള കോയ, സംസാരിച്ചു.
കുഞ്ഞിമരക്കാർ മലയമ്മ സ്വാഗതവും എം.പി സലിം നന്ദിയും പറഞ്ഞു.
ഫോട്ടോ: കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് നേതൃയോഗം ജില്ല മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് കെ.എ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു