കുന്ദമംഗലം : പഞ്ചായത്ത് മുസ്ലീം ലീഗ് വാർഡ് 18 പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും കാരന്തൂർ പാവുകണ്ടത്തിൽ അബ്ദുറഹിമാൻ കുട്ടിഹാജി നഗറിൽ ( ഹൗസിംഗ് സൊസൈറ്റി ഹാൾ ) നിയോജക മണ്ഡലം മുസ്ലീം ലീഗ് സിക്രട്ടറി ഒ. ഹുസ്സയിൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഹബീബ് കാരന്തൂർ അധ്യക്ഷത വഹിച്ചു. മുസ്ലീം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗം ആഷിഖ് ചെലവൂർ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത് മുസ്ലീം ലീഗ് ട്രഷറർ സി. അബ്ദുൽ ഗഫൂർ , കാരന്തൂർ പ്രദേശത്തെ മുസ്ലീം ലീഗ് വാർഡ് കമ്മറ്റി പ്രസിഡണ്ട് മാരായ മാട്ടുമ്മൽ ഹുസ്സയിൻ ഹാജി ( വാർഡ് 21 ) , തടത്തിൽ ആലി ഹാജി ( വാർഡ് 19 ) , വി.കെ. അബ്ദുളള കോയ ( വാർഡ് 20 ) , വി.കെ. ബഷീർ മാസ്റ്റർ , റിട്ടേണിംഗ് ഓഫീസർ മാരായ ഫൈസൽ അരീപുറം, ഷഹർ ബാൻ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. ജന : സിക്രട്ടറി സലീം പുതുക്കുടി സ്വാഗതവും റഷീദ് വി.കെ നന്ദിയും പറഞ്ഞു. അശ്റഫ് കൊടുവള്ളിയുടെ നേതൃത്വ ത്തിൽ ഇശൽ വിരുന്നും നടത്തി. മെമ്പർഷിപ്പ് അടിസ്ഥാന ത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹി കളായി ഹബീബ് കാരന്തൂർ ( പ്രസിഡണ്ട് ) , മുഹമ്മദ്ചക്കേരി , ഷെമീർ വിരുപ്പിൽ ( വൈ: പ്രസിഡണ്ട്മാർ ) , സലീം പുതുക്കുടി (ജനറൽ സിക്രട്ടറി ) , തൗസീഫ് പാറപ്പുറം , ശിഹാബുദ്ധീൻ പാവുകണ്ടത്തിൽ ( ജോ: സിക്രട്ടറിമാർ ) , റഷീദ് ഈങ്ങോളി ട്രഷറർ ) എന്നിവരെയും വാർഡിലെ വനിത ലീഗ് ഭാരവാഹികളായി ഷക്കീല അസീസ് പ്രസിഡണ്ട് ) , ബേനസീറ , ഫാത്തിമത്ത് സുഹറ (വൈസ് : പ്രസിഡണ്ട്മാർ , ജംഷീറ ( ജനറൽ സിക്രട്ടറി ) , സീനത്ത് , സുഹറ ( ജോ: സിക്രട്ടറിമാർ ) , നുസ്റത്ത് ( ട്രഷറർ ) എന്നിവരെ തിരഞ്ഞെ ടുത്തു.