കുന്ദമംഗലം: മുസ്ലീം ലീഗിനെ നിരന്തരം എതിർത്തവരും വിമർശിച്ചവരും പുതിയ കാലഘട്ടത്തിൽ ലീഗിനെ സ്വാഗതം ചെയ്യുന്ന കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കുന്ദമംഗലത്ത് നിയോജക മണ്ഡലം മുസ്ലീം ലീഗ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ക്യാമ്പസിലെ എം. എസ്. എഫിൻറെ മുന്നേറ്റം പുതിയ തലമുറ ലീഗിനെ നെഞ്ചേറ്റുന്നതിന്റെ സൂചനായാണന്നും തങ്ങൾ പറഞ്ഞു . പ്രസിഡണ്ട് കെ. മൂസ മൗലവി അധ്യക്ഷത വഹിച്ചു.അഡ്വ.ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തി .മുസ്ലീം ലീഗ് അഖി ലേന്ത്യ സിക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലികുട്ടി , ഉമ്മർ പാണ്ടികശാല
എം. എ റസാക്ക് മാസ്റ്റർ ,സി.പി ചെറിയ മുഹമ്മദ് ,പി.കെ ഫിറോസ് ,
യു.സി രാമൻ ,കെ.എ ഖാദർ മാസ്റ്റർ ,
കെ.മൂസ മൗലവി ,ഖാലിദ് കിളിമുണ്ട ,എൻ .പി ഹംസ മാസ്റ്റർ ,
ടി.പി ചെറൂപ്പ ,
കെ പി കോയ ,
കെ.എം.എ റഷീദ് ,വി .പി മുഹമ്മദ് മാസ്റ്റർ ,ഒ ഹുസൈൻ ,എ ടി ബഷീർ ,കെ.കെ കോയ ,മരക്കാരുട്ടി ,മജീദ് പെരുമണ്ണ ,എൻ.പി അഹമ്മദ് ,മങ്ങാട്ട് റസാക്ക്, ഒ.എം നൗഷാദ് ,ഐ സൽമാൻ ,
അരിയിൽ മൊയ്തീൻ ഹാജി ,സംസാരിച്ചു.
കുന്ദമംഗത്തെ ഹരിത കടലാക്കി മുസ്ലീം ലീഗ് സമ്മേളനത്തിന് സമാപനംകുറിച്ച്
ഹരിതാവേശംആകാശത്തോളമുയർന്ന അത്യുജ്ജ്വല പ്രകടനത്തോടെ കാരന്തൂരിൽ നിന്നും ആരംഭിച്ച ആയിരങ്ങൾ അണിനിരന്ന പ്രകടനം സമ്മേളന നഗറിയിൽ സമാപിച്ചു. പത്ത് ദിവസങ്ങളിലായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ പരിപാടികളോടെ നടന്ന് വന്ന സമ്മേളനം സംഘടനയുടെ കരുത്ത് തെളിയിക്കുന്നതായിരുന്നു.