കുന്ദമംഗലം : നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചു കയറുന്ന വർത്തമാന സാഹചര്യത്തിൽ കേരളീയർ ദൈനം ദിനം ഉപയോഗപ്പെടുത്തുന്ന പാലിന്റെ വില ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള ( സി.എഫ്.കെ) കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കാലിത്തീറ്റയുടെ വില കുറച്ച് ക്ഷീര കർഷകർക്ക് ആശ്വാസം നൽകുന്നതാണ് ശരിയായ നടപടിയെന്നും സി.എഫ്. കെ.സർക്കാറിനോടാവശ്യപ്പെട്ടു. മിൽമ പാലിന്റെ വില വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് പെരിങ്ങൊളത്തെ മിൽമ ഹെഡ് ഓഫിസിന് മുമ്പിൽ സി.എഫ്.കെ പ്രവർത്തകർ നിൽപ്പ് സമരം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് ചെയർമാൻ പി..അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സകരിയ്യ പള്ളിക്കണ്ടി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സന്തോഷ് തുറയൂർ, ഭാസ്ക്കരൻ നരിക്കുനി, എം.പി. വേണുഗോപാൽ, ബിജു പാലാഴി, ഫഹദ് മായനാട് എന്നിവർ സംസാരിച്ചു.