കുന്ദമംഗലം :അക്വേറിയം ആൻഡ് പെറ്റ്സ് ഷോപ്പ് അസോസിയേഷൻ (APSA) പ്രഥമ കോഴിക്കോട് ജില്ലാ സമ്മേളനവും മെമ്പർഷിപ്പ് വിതരണവും ഡിസംബർ 11 ന് കോഴിക്കോട് സ്പാൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ കുന്ദമംഗലത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു രാവിലെ ഒമ്പതിന് വനം. വന്യജീവി വകുപ്പ് മന്ത്രി പി ശശീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. എം കെ രാഘവൻ എം പി മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നിർവഹിക്കും , വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ അഷറഫ് മൂത്തേടത്ത്, വിശിഷ്ട വ്യക്തികളെ ആദരിക്കും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി, സെ ക്രട്ടറി പി രാജേഷ്
ജില്ലാ സെക്രട്ടറി ദാവൂദ് കുന്നമംഗലം . റിട്ട. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോക്ടർ കെ കെ ഫിലിപ്പോസ്സ്, പ്രൊഫസർ എൻ ശിവരാജ്, സിനിമാ സീരിയൽ ആർട്ടിസ്റ്റും ഫ്ലാഷ് ന്യൂസ് ചീഫ് എഡിറ്ററുമായ തൽഹത്ത് കുന്ദമംഗലം ,
സലിം രാമനാട്ടുകര, എം ബാബുമോൻ , രാജീവ് മലബാർ എന്നിവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകും
അംഗങ്ങളുടെ കുടുംബ സംഗമം, കലാപരിപാടികൾ, സ്നേഹവിരുന്ന്, സമ്മാനദാനം തുടങ്ങിയവ സമ്മേളനത്തിൻ്റെ ഭാഗമായി. നടക്കും
കുന്ദമംഗലത്ത് നടന്ന പത്ര സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് സെബാസ്റ്റ്യൻ ആന്റണി, കെ പി ദാവൂദലി
പി ഹരീഷ്, കെ ആനന്ദൻ പങ്കെടുത്തു