കുന്ദമംഗലം: വിദ്യാര്ഥികളുടെ സാങ്കേതിക മികവിന്റെ വേദിയായി ദയാപുരം റെസിഡെൻഷ്യൽ സ്ക്കൂൾ ഡിജിറ്റല് ഫെസ്റ്റ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കോഡിങ്, റോബോട്ടിക്സ് ഉൾപ്പെടെ മികവുകൾ സംവദിച്ച ഡിജിറ്റൽ ഫെസ്റ്റിന്റെ അഞ്ചാം പതിപ്പാണ് സ്ക്കൂളിലെ മരക്കാർ ഹാളിൽ നടന്നത്. സാങ്കേതിക രംഗത്തെ മുൻനിര പരിശീലകരായ സൈബർ സ്ക്വയറുമായി ചേര്ന്ന് നടത്തുന്ന ദയാപുരം ഡിജിറ്റൽ ഫെസ്റ്റ് സെറോൺ കണ്സൽട്ടിങ് സിഇഒ ജിയാഷ് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ലോകകപ്പിൽ ഉൾപ്പെടെ ചേർത്തുനിർത്തലിൻ്റെ കാലമാണിതെന്നും എല്ലാതരം വിദ്യാർഥികളെയും ഇതുപോലെ അറിവിനും മികവിനുമൊപ്പം ചേർത്തുനിർത്താൻ സ്ഥാപനത്തിന് കഴിയുന്നത് ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല് ഫെസ്റ്റിന്റെ അഞ്ചാം പതിപ്പിൽ ദയാപുരം റസിഡൻഷ്യൽ സ്ക്കൂൾ വിദ്യാർഥികളുടെ 20 സ്റ്റാളുകളാണുള്ളത്. ഇതിനുപുറമെ വിദ്യാർഥികൾ കംപ്യൂട്ടർ പ്രോഗ്രാമിങിലൂടെ നിർമിച്ച ഗെയിമുകളുടെ പ്രദർശനവുമുണ്ട്. വിവിധ സാങ്കേതിക മേഖലകളിൽ വിദ്യാർഥികൾ പിപിടി പ്രസൻ്റേഷൻ നടത്തി.
റെസിഡന്ഷ്യ ൽ സ്ക്കൂൾ പ്രിൻസിപ്പൽ പി. ജ്യോതി ചടങ്ങിൽ അധ്യക്ഷയായിരുന്നു. രക്ഷാധികാരി സി.ടി അബ്ദുറഹീം, റഷ അസ്ക്കർ, ആദിൽ സി.ടി, സൈബർ സ്ക്വയർ ഡയരക്റ്റർ മോനിഷ് മോഹൻ, ഡിജിറ്റൽ ഫെസ്റ്റ് ഹെഡ് അനുഷ വി. കുമാർ, നവീദ് എസ്. അനിൽ, ഡറീന മോഹൻ ജോർജ്, അമീൻ ജസീർ തുടങ്ങിയവര് സംസാരിച്ചു. വെതർ ചാനൽ, എഐ കാല്ക്കുലേറ്റർ, ക്വിസ് ആപ്, പൈത്തൺ ചാറ്റ്ബോട്ട്, സ്മാർട്ട് വാച്ച്, കാർ റോബോട്ട്, വെബ് ക്ളോണിങ്, ഒബ്സ്റ്റക്ക്ള് എവോയിഡിങ് കാറുകൾ ഉൾപ്പെടെ മികവും സാങ്കേതിക വൈദഗ്ധ്യവും ഏറെയുള്ള ഉപകരണങ്ങളാണ് വിദ്യാര്ഥികൾ നിര്മിച്ചു പ്രദർശിഥിക്കുന്നത്.
ഫോട്ടൊ- ദയാപുരം ഡിജിറ്റല് ഫെസ്റ്റ് വേദി