കളൻതോട്: ചാത്തമംഗലം എം.ഇ.എസ് കോളജിൽ സംസ്ഥാന എം.ഇ.എസ് ജനറൽ സെക്രട്ടറി പ്രൊഫ. കടവനാട് മുഹമ്മദിന്റെ ദേഹവിയോഗത്തിൽ പ്രിൻസിപ്പൽ ഷെഫീഖ് ആലത്തൂരിന്റെ അദ്ധ്യക്ഷതയിൽ അനുശോചന യോഗം ചേർന്നു. വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഇ.അബ്ദു റസാഖ് അനുശോചന പ്രമേയം അവതരിപ്പിച്ചു. എം.ഇ.എസ് പ്രസ്ഥാനത്തിന് ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ വിടവാങ്ങൽ ഒരു തീരാ നഷ്ടമാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.സ്റ്റാഫ് സെക്രട്ടറി ഹഫീല ബീവി , അബ്ദുറസാഖ് പി. എന്നിവർ സംസാരിച്ചു.