ചാത്തമംഗലം:എം.ഇ.എസ് കോളേജ് ഓഫ് ആർട്സ് ആൻറ് സയൻസ്പി.ടി.എ ജനറൽ ബോഡി യോഗം
കോളേജ് മാനേജ്മെൻറ് സിക്രട്ടറി പ്രൊ:കുട്ടൂസ ഉദ്ഘാടനംചെയ്തു.പ്രിൻസിപ്പാൾ ഷെഫീക്ക് ആലത്തൂർ അധ്യക്ഷത വഹിച്ചു.വൈസ്പ്രിൻസിപ്പാൾ പ്രൊ :അബ്ദുൽ റസാഖ്,കോളേജ് ചെയർമാൻ അബ്ദുള്ളകുട്ടി, പി.ടി.എ വൈസ് പ്രസിഡണ്ട് അരവിന്ദാക്ഷൻ സംസാരിച്ചു.കുന്ദമംഗലം പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ
യൂസുഫ് വിദ്യാർത്ഥികൾ നടത്തുന്ന നിയമലംഘനത്തെ പറ്റിയും നിയമം അനുസരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.തുടർന്ന് കഴിഞ്ഞ അധ്യയനവർഷത്തെ മിനുട്സ്, പ്രവർത്തന റിപ്പോർട്ട്, വരവ് – ചിലവ് കണക്കുകൾ എന്നിവ പി.ടി.എ. സിക്രട്ടറി ദീപ്തി തുടർന്ന് 2022-23 അധ്യയനവർഷത്തേക്കുള്ള പി.ടി.എ എക്സിക്യൂട്ടീവ്അംഗങ്ങളെ തിരഞ്ഞെടുത്തു.മിസ്സ്അവതരിപ്പിച്ചു.തുടർന്ന് നടന്ന ചർച്ചയിൽ രക്ഷിതാക്കളുടെ സംശയങ്ങൾക്ക് വൈസ് പ്രിൻസിപ്പാൾ മറുപടി നൽകി.ഫിസിക്കൽ എജ്യൂക്കേഷൻ ഡിപ്പാർട്ട് മെൻറ് മേധാവി തോമസ് മാത്യു ചടങ്ങിൽ നന്ദി പറഞ്ഞു.2022-23 വർഷത്തെ പി.ടി.എ പ്രസിഡണ്ടായി പ്രിൻസിപ്പാൾ ഷെഫീക്ക് ആലത്തൂരിനെയും വൈസ്പ്രസിഡണ്ട് അരവിന്ദാക്ഷൻ,സിക്രട്ടറിയായി പി.ദീപ്തി മിസ്സ്,എക്സിക്യുട്ടീവ് അംഗങ്ങളായി അബ്ദുൽസലാം,ബഷീർ,അബ്ദുൽറസാഖ്,ഹബീബ്കാരന്തൂർ,അൻഷാദ്,സുധീഷ്,ടി.കെ.സീനത്ത്,ഷെരീഫ ചെലവൂർ ,പ്രൊ: അബ്ദുൽറസാഖ്,നവീൻ,റസാഖ്,മുസ്തഫഷെമീം,തോമസ് മാത്യു എന്നിവരെയും തിരഞ്ഞെടുത്തു.