കുന്ദമംഗലം:പുരാരേഖ വകുപ്പ് സബ് സെന്ററിൽ മന്ത്രി ദേവർ കോവിലിന്റെ നിർദ്ദേശപ്രകാരം പിൻവാതിൽ നിയമനം നടത്തിയ സർക്കാർ നടപടിക്കെതിരെ മന്ത്രി രാജിവെക്കുക, പിൻവാതിലിലൂടെ നിയമിച്ച വ്യക്തിയെ മാറ്റി നിയമാനുസരണം പുതിയ ആളെ നിയമിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരാരേഖ വകുപ്പ് സബ് സെന്റർ ഓഫീസ് ഉപരോധിച്ചു, ഡിസിസി ജനറൽ സെക്രട്ടറി വിനോദ് പടനിലം ഉത്ഘാടനം ചെയ്തു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സിവി സംജിത്ത് അധ്യക്ഷം വഹിച്ചു, പി ഷൗക്കത്തലി, ജിജിത്ത് കുമാർ കെപി, സുനിൽദാസ്, ഹരിദാസൻ എ, ഷിജു മുപ്രമ്മൽ, ഗിരീശൻ, രജിൻദാസ് തുടങ്ങിയവർ നേതൃത്വം കൊടുത്തു
കുന്ദമംഗലം : കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ഇടപ്പെട്ടതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ ട്രഷറർ ഇ.പി. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഇ.സി. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. ഇ.പി. ഉമർ, എം.പി. അഫ്സൽ എന്നിവർ സംസാരിച്ചു. പി.പി. മജീദ്, കെ.കെ. അബ്ദുൽ ഹമീദ്, മൊയ്തീൻ ചാത്തമംഗലം, എം.സി. മജീദ് എന്നിവർ നേതൃത്വം നൽകി.