കുന്ദമംഗലം:കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിൽ കോഴിക്കോട് താലൂക്ക് ചെറുകിട വ്യവസായ പ്രദർശന വിപണന മേള ഈമാസം11 മുതൽ 14 വരെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടത്തുമെന്ന് സംഘാടക സമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.11 ന് രാവിലെ 11 ന് വനംവകുപ്പ്മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടന ചെയ്യുന്ന പരിപാടിയിൽ എം.എൽ.മാരായ എം.കെ.മുനീർi,പി.ടി.എറഹീം,ലിന്റോ ജോസഫ്,ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയപാർട്ടിപ്രതിനിധികൾ,വ്യവസായവകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കും.50 ൽ പരം ചെറുകിട കച്ചവടക്കാരുടെ വിപണനസ്റ്റാളുകളുംപരമ്പരാഗതവും നവീനവുമായ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും,ഫുഡ്കോർട്ട്,ദിവസേനകലാസന്ധ്യയുംഒരുക്കിയിട്ടുണ്ട്.വാർത്താസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലുളി,വൈസ്പ്രസിഡണ്ട് മുംതാസ് ഹമീദ്,ബ്ലോക്ക് മെമ്പർ അരിയിൽഅലവി,താലൂക്ക് വ്യവസായകേന്ദ്രം മേനേജർ ജയിൻകുന്ദമംഗലം വ്യവസായകേന്ദ്രം ഓഫീസർ വിപിൻ ദാസ്,കൊടുവള്ളി വ്യവസായകേന്ദ്രം ഓഫീസർ നന്ദകുമാർ,അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.