കുന്ദമംഗലം:പിതാവിനൊപ്പം സഞ്ചരിക്കവെ റോഡിലെ പൈപ്പ് പൊട്ടിയ ഗർത്തത്തിൽ ബൈക്ക് വീണ് ഗുരുതര പരുക്കുകളോടെ വിദ്യാർത്ഥി യെ മെഡിക്കൽ കോളജ് ആശുപത്രിയിൽ .പ്രവേശിപ്പിച്ചു കോണോട്ട് തോട്ടത്തിൽ ഖമറുദ്ദീൻ്റെ മകനും പയമ്പ്ര ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയു മായ മുഹമ്മദ് ഷാൻ (16) ആണ് ചികിത്സ യിലുള്ളത്. കോണോട്ട് മദ്റസ പേരുവെട്ടിപ്പാറ റോഡിൽ ഇന്നലെ രാവിലെ ആറു മണിയോടെയാണ് സംഭവം. പ്രദേശത്തെ പത്ര വിതരണക്കാര നായ മുഹമ്മദ് ഷാൻ കാരന്തൂരിൽ നിന്ന് പത്രക്കെട്ട് എടുത്ത് മടങ്ങും വഴിയാണ് പൈപ്പ് പൊട്ടി നിമിഷങ്ങൾ കൊണ്ട് രൂപപ്പെട്ട ഗർത്തത്തിൽ വീണത്. ബൈക്ക് വീണപ്പോൾ തെറിച്ച് വീണ വിദ്യാർത്ഥിക്ക് ദേഹമാസകലം പരുക്കേറ്റിട്ടുണ്ട്. തലയിലും മുഖത്തെയും പരുക്ക് ഗുരുതര മാണ് .പൊട്ടൽ തുടർ കഥയായ ഈ റോഡിലൂടെ നിരവധി വിദ്യാർഥികളാണ് തൊട്ടടുത്ത മദ്റസയിലും സ്കൂളിലും പോകുന്നത്. അത് കൊണ്ട് തന്നെ നാട്ടുകാർ യോഗം ചേർന്ന് ബന്ധ പ്പെട്ടവർക്ക് പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്