കുന്ദമംഗലം:വേറിട്ട പ്രവർത്തനവുമായി വാർഡ് മെമ്പർ.കെ.കെ.സി നൗഷാദ് വ്യത്യസ്ഥനാകുകയാണ്.
ഉടുതുണിക്ക് മറുതുണി ഇല്ലാത്ത ഗുണ്ടിൽ പേട്ടയിലെ ഒരു കോളനിയിലെ നിവാസികളെചേർത്ത് പിടിക്കുകയാണ് എട്ടാം വാർഡ് മെമ്പർ. ഗ്രമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ വാർഡിലെ വീടുകളിലെ ഉപയോഗിക്കാത്ത നല്ല ഡ്രസ്സുകൾ ശേഖരിച്ചാണ്.ഏറ്റെടുത്തദൗത്യം പൂർത്തീകരിക്കുന്നത്. കുട്ടികൾ മുതിർന്നവർ സ്ത്രീകൾ പുരുഷൻമാർതുടങ്ങി എല്ലാ തരം തുണികളും നവംമ്പർ 4 ന് ഡ്രസ്സ് കലക്ഷൻ ഡ്രൈവിലൂടെ വാർഡിലെ കുടുംബ ശ്രീ അംഗങ്ങളാണ് ശേഖരിക്കുന്നത്. തുടർന്ന് നല്ല രീതിയിൽ പാക്ക്ചെയ്ത് ഗുണ്ടിൽപേട്ടയിലുളള പാവപ്പെട്ട 650 വീടുകളുളള കോളനിയിൽ അടുത്ത ദിവസം തന്നെ നേരിട്ട് എത്തിച്ച് നൽകുന്നതാണ്. ഈ ജീവകാരുണ്യപ്രവർത്തനത്തിന് വാർഡിലെ കുടുംബ ശ്രീ അംഗങ്ങളുടെയും ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയും സാഹായവും ലഭിക്കുന്നുണ്ട്.