കോഴിക്കോട്: NO TO DRUGS എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മയക്കുമരുന്നിനെതിരെയുള്ള പ്രതിരോധ പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. വ്യത്യസ്ത മേഖലകളിലെ യുവജനസമൂഹത്തെ കോര്‍ത്തിണക്കികൊണ്ടാണ് പരിപാടി സംഘടിപ്പിക്കുക.
ഈ പരിപാടികളുടെ പ്രചരണാര്‍ത്ഥം ഒക്ടോബര്‍ 23 ന് (നാളെ)14 ജില്ലാ കേന്ദ്രങ്ങളിലും വിപുലമായ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. വ്യത്യസ്ത മേഖലകളിലെ പ്രഗത്ഭരായ യുവജനങ്ങളും ഈ കൂട്ടയോട്ടത്തില്‍ അണിചേരും.
കൂട്ടയോട്ടത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ബീച്ചില്‍ വച്ച് രാവിലെ 8 മണിക്ക് ബഹു. പൊതുമരാമത്ത്, ടൂറിസം, യുവജനകാര്യ വകുപ്പുമന്ത്രി ശ്രീ.പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കുന്നു.
പ്രസ്തുത ചടങ്ങില്‍ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശ്രീ.എസ്.സതീഷ് പങ്കെടുക്കും.
യുവജനക്ഷേമ ബോര്‍ഡിന്‍റെ സന്നദ്ധ സേനയായ ടീം കേരള, യുവതികളുടെ കൂട്ടായ്മയായ അവളിടം യുവതി ക്ലബ്ബുകള്‍, എസ് സി/എസ് ടി കേന്ദ്രങ്ങളില്‍ രൂപീകരിച്ചിട്ടുള്ള യുവാ ക്ലബ്ബുകള്‍, മറ്റു യുവജന ക്ലബ്ബുകള്‍, മാരിവില്ല് ട്രാന്‍സ്ജെന്‍ഡേഴ്സ് ക്ലബ്ബുകള്‍ തുടങ്ങിയ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ലഹരിവിമുക്ത പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
➖➖➖➖➖➖➖➖
ഉടൻ ഡൗൺലോഡ് ചെയ്യൂ..
‘നമ്മുടെ കോഴിക്കോട്’ മൊബൈൽ ആപ്ലിക്കേഷൻ
Android :
https://play.google.com/store/apps/details?id=in.nic.mmadekoyikode
iOS:
https://apps.apple.com/in/app/nammude-keralam/id1595554541
Collector KKD