കുന്ദമംഗലം: ലഹരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ വീട്ടകങ്ങളിൽ നിന്ന് ആരംഭിക്കണമെന്ന് മുൻ എംഎൽഎ യുസി രാമൻ പറഞ്ഞു. മറ്റൊരു നാട്ടിലും അപ്പുറത്തെ വീട്ടിലും അല്ല നമ്മുടെ വീട്ടിലും നമ്മുടെ നാട്ടിലും തന്നെയാണ് ഇന്ന് ഇത്തരം സാമൂഹികവിരുദ്ധർ ഒളിഞ്ഞിരിക്കുന്നത് എന്ന് തുറന്ന മനസ്സോടെ തിരിച്ചറിഞ്ഞ് ശക്തമായ ജാഗ്രത സ്വീകരിച്ചാൽ മാത്രമേ ഈ മഹാവിപത്തിൽ നിന്നും നമുക്ക് കരകയറാൻ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.വള്ളിയാട്ടുമ്മൽ ശ്രീ ഭഗവതി കാവ് ബാലവേദി കമ്മിറ്റിയുടെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡണ്ട് ഹരിനന്ദ് ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജിജിത് കുമാർ പൈങ്ങോട്ടുപുറം മുഖ്യപ്രഭാഷണം നടത്തി.
ശിവാനി ,രതീഷ്ഗോപാലൻ വയനാട്,യു. ഗോപാലൻ,എം എം രാജൻ ,വി സജീവ് കുമാർ,ജി.ജിജീഷ് ,വി പി വിജയൻ,
സജിനി ചന്ദ്രൻ,പ്രേമ വിജയൻ ,
വി രതീഷ് ,ലിജ രാജൻ എന്നിവർ സംസാരിച്ചു
വള്ളിയാട്ടുമ്മൽ ശ്രീ ഭഗവതി കാവ് ബാലവേദി കമ്മിറ്റിയുടെ ലഹരി വിരുദ്ധ ക്യാമ്പയിൻ ജിജിത്ത് കുമാർ മുഖ്യ പ്രഭാഷണം നടത്തുന്നു