കുന്ദമംഗലം:റിയാൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിച്ചിരുന്ന പരേതനായ കാരന്തൂർ പടാളിയിൽ ബഷീറിൻറെ കുടുംബത്തിന് കാരന്തൂർ ടൗൺ മുസ്ലീം ലീഗ് നിർമ്മിച്ചു നൽകുന്ന ബൈത്തു റഹ്മ നാളെ വൈകുന്നേരം 5 ന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ്തങ്ങൾ കുടുംബത്തിന് കൈമാറുമെന്ന് കാരന്തൂർ മുസ്ലീം ലീഗ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് ഏറ്റെടുത്ത പദ്ധതി കാരന്തൂരിലെ സുമനസ്സുകളുടെ സഹായത്തോടെയും വിദേശത്തെ പ്രവാസികളുടെയുംസഹായത്തോടെയാണ് പൂർത്തീകരിക്കാൻ സാധിച്ചത്. ഇതിനിടെ സാമ്പത്തിക മാന്ദ്യം കടുത്തതോടെ കാരന്തൂർ യൂത്ത് ലീഗ് നടത്തിയ ബിരിയാണി ചാലഞ്ചും അനുഗ്രഹമായി.ബഷീറിന്റെ കുടുംബഓഹരിവഴി ലഭിച്ച മർക്കസി നടുത്തസ്ഥലത്ത് പടാളിയിൽ നിർമ്മിച്ച ബൈത്തുറഹ്മക്ക് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും സഹായ സഹകരണങ്ങൾ ലഭിച്ചിരുന്നു. എട്ടര ലക്ഷത്തോളം രൂപ ചിലവ് വന്നിട്ടുണ്ട്.എല്ലാപണികളും പൂർത്തീകരിച്ചാണ് നാളെ കുടുംബത്തിനായി നൽകുന്നത്.പരിപാടിയുടെ വിജയത്തിനായി മുസ്ലീം ലീഗ് പ്രവർത്തകർ ഇറങ്ങികഴിഞ്ഞു.നാളെ വൈകുന്നേരം 3 .30 ന് കാരന്തൂർ ടൗണിൽ ദേശീയ പാതയോരത്ത് കുടുംബ സംഗമവും 9 ന് ഞാറാഴ്ച ഉച്ചക്ക് 2 മുതൽ പടാളിയിൽ ഗൃഹസന്ദർശനവും ഒരുക്കിയിട്ടുണ്ട്.നാളെ നടക്കുന്നകുടുംബ സംഗമത്തിൽ നജീബ് കാന്തപുരംഎം.എൽ.എ,ലീഗ് പ്രഭാഷണവേദിയിയിലെ ഇതിഹാസം ശരീഫ് കുറ്റൂർ,പി.കെ.ഫിറോസ്,യു.സി.രാമൻExMLA,ഖാലിദ് കിളിമുണ്ട,അരിയിൽ മൊയ്തീൻ ഹാജി തുടങ്ങിയവർ പങ്കെടുക്കും വാർത്താ സമ്മേളനത്തിൽ കാരന്തൂർ ടൗൺ ലീഗ് പ്രസിഡണ്ട് സി.അബ്ദുൽഗഫൂർ,തെക്കയിൽ സിദ്ധീഖ്,ഹബീബ്കാരന്തൂർ,തടത്തിൽമുഹമ്മദ് മാസ്റ്റർ പങ്കെടുത്തു