കോഴിക്കോട്∙ എൻഐടി ക്വാർട്ടേഴ്സിൽ ദമ്പതികൾ തീ പൊള്ളലേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്.
സംശയത്തെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം ഭർത്താവ്
അജയകുമാർ അടുക്കളയിലെ പാചക വാതക സിലിണ്ടർ തുറന്നുവിടുകയായിരുന്നു. ജീവനൊടുക്കും മുൻപ് ഭാര്യയെയും
ഉറങ്ങിക്കിടന്ന മകൻ അർജിത്തിനെയും തലയണവച്ച് ശ്വാസം മുട്ടിച്ചു. എന്നാൽ അപകടം മണത്ത കുട്ടി
വിരൽ കൊണ്ട് മൂക്ക് പിടിക്കുകയും അനങ്ങാതെ കിടക്കുകയും ചെയ്തു. മകനും മരിച്ചെന്ന് കരുതിയാണ് അജയകുമാർ തീ കൊളുത്തിയത് ഇതിനിടയിൽ മകൻ രക്ഷപെടുകയായിരുന്നു.
അജയകുമാർ – ലിനി ദമ്പതികൾക്ക് കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബി ആർക്കിനു പഠിക്കുന്ന ഒരു മകളുണ്ട് .
വീട്ടിലുണ്ടായിരുന്ന മകൾ അഞ്ജന ഇന്നലെയാണ് കോളജിലേക്കു മടങ്ങിയത്….