എ.പി സിറാജ് ചൂലാംവയൽ
കുന്ദമംഗലം: അസ്‌തിത്വബോധ രാഷ്ട്രീയം സർഗ്ഗവസന്ത വിദ്യാർത്ഥിത്വം എന്ന പ്രമേയത്തിൽ msf കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ തത് വീർ ക്യാമ്പയിന്റെ സമാപന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം നടത്തിയ ഓപ്പൺ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ എ2സെറ്റ് കാലിക്കറ്റിനെ പരാജയപ്പെടുത്തി സമത എഫ്സി പയിമ്പ്ര ജെതാക്കളായി.
വിജയികൾക്കുള്ള ട്രോഫി കൈമാറികൊണ്ട് മുസ്ലിം ലീഗ് കുന്ദമംഗലം നിയോജകമണ്ഡലം സെക്രട്ടറി ഒ ഉസ്സൈൻ സംസാരിച്ചു. 16 ടീമുകൾ പങ്കെടുത്ത മത്സരം മുസ്ലിം ലീഗ് കുന്ദമംഗലം പഞ്ചായത്ത് ജനറൽ സെക്രട്ടറി ഒ സലീം കിക് ഓഫ് ചെയ്തു. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സിദ്ധീഖ് തെക്കയിൽ കൈമാറി. മികച്ച കളിക്കാനുള്ള ട്രോഫി മുസ്ലിം ലീഗ് കുന്ദമംഗലം പഞ്ചായത്ത് സെക്രട്ടറി എൻ യൂസുഫ് കൈമാറി. മികച്ച ഗോൾകീപ്പർക്കുള്ള ട്രോഫി എംഎസ്എഫ് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് എപി സിറാജ് കൈമാറി.
മുസ്ലിം ലീഗ് കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ മുഹമ്മദ് കോയ, മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് ജനറൽ സെക്രട്ടറി കെകെ ഷമീൽ, വൈസ് പ്രസിഡന്റ് ഉബൈദ് ജികെ, സെക്രട്ടറി മുജീബ് പടനിലം, എംഎസ്എഫ് കുന്ദമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അൻവർ വിഇ, പഞ്ചായത്ത് എംഎസ്എഫ് ഭാരവാഹികളായ കെപി ഷംസുദ്ധീൻ, സുഫിയാൻ പന്തീർപാടം, അദ്‌നാൻ കെപി, ഷാദിൽ, ഷബീർ,ഇർഫാൻ, അജ്മൽ എന്നിർ സംബന്ധിച്ചു.