കുന്ദമംഗലം :കേരള ഹൈകോടതിയിലെ നിർദേശ പ്രകാരം കുന്ദമംഗലം മഹല്ല് മുസ്ലീം ജമാഅത്തിന്റെ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി.സംഘം ബൈലോ പ്രകാരം പതിനൊന്ന്പേരിൽകുറയാത്തതും പതിനഞ്ചിൽ അധികരിക്കാത്തതുമായ പ്രവർത്തക സമിതിയും അതിൽ നിന്നും7 അംഗഭാരവാഹികളെയും തിരഞ്ഞെടുക്കണം.ഈ വർഷം നവംബർ18 നകം പുതിയകമ്മറ്റിനിലവിൽ വരണം.ഇതനുസരിച്ച് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചൂ.ഒക്ടോബർ1 ന് വൈകുന്നേരം 4 ന് മുമ്പായി ആക്ഷേപങ്ങൾ,അപേക്ഷസമർപ്പിക്കാവുന്നതും ഹിയറിംഗ്8 ന്ഉച്ചക്ക് 2 ന് മദ്രസ ഹാളിൽ നടത്തും.ഒക്ടോബർ12 ന് അന്തിമ വോട്ടർ പട്ടികപ്രസിദ്ധീകരിക്കുകയും 13 മുതൽ 22 ന് നാല് വരെ നാമനിർദേശ പത്രിക സ്വീകരിക്കുകയും 23 ന് സൂക്ഷ്മ പരിശോധന പൂർത്തീകരിച്ച് 24 ന് ലിസ്റ്റ് പ്രസിദ്ധീകരിക്കും.പത്രിക പിൻവലിക്കാനുള്ളതിയ്യതി27ന് 28 ന് സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും.വോട്ടെടുപ്പ് ആവശ്യമായി വരുന്നപക്ഷംനവംബർ12 ന് രാവിലെ8 മുതൽ വൈകുന്നേരം 3 വരെ വോട്ടടുപ്പ് നടത്തുന്നതുമാണ്. അന്നു തന്നെഫലപ്രഖ്യാപനവും ഉണ്ടാകും. അഡ്വക്കേറ്റ്മാരായ എം.മുഹമ്മദ് ഷാഫിയും,നസ്നയും ആണ് വരണാധികാരികൾ