ഖാലിദ് കിളിമുണ്ട
കുന്ദമംഗലം:ഇനിയും നമ്മുടെ നാട്ടിൽ “അഭിരാമിമാർ ” ഉണ്ടാവാതിരിക്കാൻ – – – – ‘ വേണ്ടി വരുമോ ഒരു സർവ്വകക്ഷി ഹർത്താൽ. ? ഒരു വ്യക്തിയുടേയോ ഒരു പാർട്ടിയുടേയോ താൽപ്പര്യത്തിന് വേണ്ടി ഹർത്താലും, ബന്ദും നടത്തി ഭരണ കൂടങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്ന നമ്മുടെ നാട്ടിൽ പേപ്പട്ടി കടിച്ച് തുടച്ചയായി കുട്ടികളും മുതിർന്നവരും മരണത്തിനു് കീഴടങ്ങുമ്പോൾ രാഷ്ടീയ പാർട്ടികളും, ഭരണാധികാരികളും ഇന്ന് കാഴ്ച്ചക്കാരായി മാറിയിരിക്കയാണ്.പണ്ടു് കാലങ്ങളിലൊക്കെ ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ തെരുവ് പട്ടികളെ പിടിച്ചു കൊല്ലുന്ന സംവിധാനമുണ്ടായിരുന്നു. അതിന് നിയമപരമായ പരിരക്ഷയും ഉണ്ടായിരുന്നു. പിന്നീടു് മൃഗസ്നേഹികളുടെ ഇടപെടൽ മൂലം തെരുവ് പട്ടികളെ കൊല്ലുന്നത് നിരോധിക്കപ്പെട്ടു. —അത് മൂലം “തെരുവുകൾ ” നായകളും പട്ടികളും കീഴടക്കി, മനുഷ്യ ജീവനുകൾക്കു് വില പറയുകയാണ്.. ഭീതിതമായ ഈ അന്തരീക്ഷത്തെ മറികടക്കാൻ കേവലം ഒരു “വന്ധ്യകരണം ” എന്ന പല്ലവി മതിയാവില്ല. സ്വയം രക്ഷക്കും, കൃഷി സംരക്ഷണത്തിനും കാട്ടുമൃഗങ്ങളെ പോലും കൊല്ലാൻ നിയമം അനുവദിക്കുന്ന നമ്മുടെ നാട്ടിൽ തെരുവുനായകളുടെ അക്രമങ്ങളിൽ മരിച്ചു വീഴുന്ന “അഭിരാമി ” മാർ ഇനിയുമുണ്ടായിക്കൂട: — രാഷ്ടീ പാർട്ടികളും പൊതുജനങ്ങളും ഉണരേണ്ടിയിരിക്കുന്നു. അധികൃതരുടെ കണ്ണു തുറപ്പിക്കാൻ ഇനി ഹർത്താലും ബന്ദും ഒക്കെ വേണ്ടി വരുമോ?