കുന്ദമംഗലം:പഞ്ചായത്ത് മുസ്ലീം ലീഗ് സൗധത്തിന് തീപിടിച്ച് എക്സിക്യൂട്ടീവ്ഹാളും,ഫർണിച്ചറുകളും,എ.സി.യുംവിലപെട്ടരേഖകളുംകത്തിനശിച്ചു.ശനിയാഴ്ച വൈകുന്നേരംആറ് മണിയോടെ അടച്ചിട്ടലീഗ് ഓഫീസിൽ നിന്നും പുക ഉയരുന്നത് കണ്ട സമീപത്തെ പാരലൽ കോളേജ് വിദ്യാർത്ഥികളും കച്ചവടക്കാരും നാട്ടുകാരുംചേർന്ന് ഓഫീസിന്റെ വാതിൽ പൊളിച്ച് അകത്ത് കയറി തീ അണക്കാൻ ശ്രമം നടത്തിയതിനാലും പിന്നീട് വെള്ളിമാട് കുന്ന് നിന്നെത്തിയ അഗ്നിശമന വിഭാഗവും ചേർന്ന് തീ അണച്ചതിനാൽ തി സമീപത്തേക്ക് പടർന്നില്ല .വാതിൽ തുറക്കാനുള്ള ശ്രമത്തിനിടെ ഐൻടിയു.സി.നേതാവ് ബൈജുവിന് പരിക്കേറ്റു.തീപിടുത്തത്തിൽ ദുരൂഹതയുണ്ടോ എന്ന് സംശയിക്കുന്നതായി മുസ്ലീംലീഗ് നേതാക്കൾ പറഞ്ഞു.മെഡിക്കൽ കോളേജ് പോലീസ്അസി:കമ്മീഷണർ സുദർശൻ,കുന്ദമംഗലംപോലീസ്എസ്.എച്ച്.ഒ യൂസുഫ്തുടങ്ങിയവർ ഓഫീസിലെത്തി അന്വേഷണം ആരംഭിച്ചു.ഇന്ന് കെ.എസ്.ഇബിയുടെ വിദഗ്ദ ടീമെത്തി പരിശോധm നടത്തിയാലേ തീ പിടുത്തത്തിൻറെ കാരണം വ്യക്തമാകൂ.അഞ്ച്ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു.പഞ്ചായത്ത് മുസ്ലീം ലീഗ് സിക്രട്ടരി ഒ.സലീം പോലീസിൽ പരാതി നൽകി..5 ലക്ഷം രൂപയോളം നഷ്ടമുണ്ടാക്കിയ കുന്ദമംഗലത്തെ പഞ്ചായത്ത് മുസ്ലീം ലീഗ് തീപിടുത്തത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്ന് നിയോജക മണ്ഡലം മുസ്ലീം ലീഗ് ജനറൽ സിക്രട്ടറി ഖാലിദ് കിളിമുണ്ട അധികൃതരോടു് ആവശ്യപ്പെട്ടു.