കുന്ദമംഗലം:മഹല്ല് സുന്നിമസ്ജിദ് നിലവിലുള്ള കമ്മറ്റി തന്നെ തുടരണമെന്നും ഈ വർഷം നവംബറിനകം തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മറ്റി രൂപീകരിക്കണമെന്നും ഹൈകോടതി ജഡ്ജ് വിധി ന്യായത്തിൽ പറഞ്ഞു.അഡ്വക്കേറ്റ് കമ്മീഷണർമാരായി അഡ്വ:എം.മുഹമ്മദ്ഷാഫിയെയും അഡ്വ:നെസ്ന കെ.കെ.യെയും കോടതി നിയമിച്ച് ഉത്തരവായി.ഇവർക്ക് അൻപതിനായിരം രൂപ ചിലവിലേക്കും പതിനഞ്ചായിരം രൂപ ഫീസായും നൽകണമെന്നും കോടതി ചൂണ്ടി കാട്ടി.രണ്ട് ഭാഗത്ത് നിന്നും 7 വീതംചേർന്നുള്ള കമ്മറ്റിയെ പുറത്താക്കണമെന്ന് ആവശ്യപെട്ട് കാന്തപുരം വിഭാഗത്തിലെ ഒരു വിഭാഗം നൽകിയ ഹരജി വഖഫ്ട്രൈബൂണൽ ശരിവെച്ചതിനെ തുടർന്ന് നിലവിലെ കമ്മറ്റി ഹൈകോടതിയിൽ നൽകിയ അപ്പീലാണ് കോടതി തീർപ്പാക്കിയത്.കാന്തപുരം അബൂബക്കർ മുസലിയാരാണ് ഇപ്പോൾ ഈപള്ളിയുടെഖാളി.കഴിഞ്ഞ ദിവസം ഇരുവിഭാഗവും പള്ളിയിൽ വെച്ച് വാക്കുതർക്കവും പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തത് പോലീസെത്തിയാണ്ശാന്ത മാക്കിയത്.അഡ്വക്കേറ്റ് കൃഷ്ണനുണ്ണിയും അഡ്വക്കേറ്റ് രാംദാസും നിലവിലെ കമ്മറ്റിക്ക് വേണ്ടി ഹാജരായിജസ്റ്റീസുമാരായ എസ്.വി. ഭട്ടി,ബസന്ത്ബാലാജി തുടങ്ങിയവരാണ് വാദംകേട്ടത് —