കുന്ദമംഗലം:ചൊവ്വായ്ച കാരന്തൂരിൽ മരണപെട്ട മുസ്ലീംലീഗ് നേതാവ് ലക്കി ആലിഹാജിയുടെ വിയോഗം കാരന്തൂർ പ്രദേശത്തെയും വയനാട് ജില്ലയിലെ മുസ്ലീംലീഗ് പ്രവർത്തകരെയും തീരാദുഃഖത്തിലാക്കി. കക്ഷി രാഷ്ട്രീയ മത ഭേദമില്ലാതേ വിവിധ ആവശ്യങ്ങൾക്ക് തന്നെ സമീപിക്കുന്നവർക്ക് അകമയിഞ്ഞ് സഹായിക്കുന്ന ഹാജി നല്ലൊരുസംഘാടകനും മധ്യസ്ഥം നിന്നുകൊണ്ട് വിവിധ വിഷയങ്ങൾ പരിഹരിക്കുന്നതിൽ പ്രത്യാകം താൽപര്യം കാണുമായിരുന്നു.ജന്മം കൊണ്ട് കാരന്തൂർ സ്വദേശിയാണെങ്കിലും തന്റെ പ്രവർത്തന മണ്ഡലമായി വയനാടിനെ തിരഞ്ഞെടുത്ത ലക്കിഹാജി വയനാട് ജില്ലാ മുസ്ലീംലീഗ് കമ്മറ്റിയുടെ മുൻ സെക്രട്ടറി,
കൽപ്പറ്റ നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പ്രസിഡന്റ്,
ഹജ്ജ് കമ്മിറ്റി മെമ്പർ,കൽപ്പറ്റ യുഡിഎഫ് ചെയർമാൻ ,കർഷക സംഘം സെക്രട്ടറി ,ചന്ദ്രിക കോഡിനേറ്റർ , പ്ലാന്റർ ,കോണോട്ട് ജുമാമസ്ജിദ് ,മദ്രസ എന്നിവക്ക് ബിൽഡിംഗ് തുടങ്ങിയ കാര്യങ്ങൾ നിർമ്മിച്ചുനൽകിയതിലും പ്രത്യാകപരിഗണന നൽകിയിരുന്നു. മരണവിവരംഅറിഞ്ഞ് കെ.എം ഷാജി എംഎൽഎ ,സി മമ്മൂട്ടി മുൻ എംഎൽഎ ,അഡ്വക്കേറ്റ് സിദ്ദീഖ് എം എൽ എ ,വയനാട്ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് പി പി എ കരീം ,വയനാട് ജില്ലാ സി എച് സെന്റർ ചെയർമാൻ പയതോത് മൂസ ,സെക്രട്ടറി റസാഖ് ,കുന്ദമംഗലംബ്ലോക്ക് പ്രസിഡണ്ട് ബാബു നെല്ലൂളി,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ണ്ട് ലിജി പുൽക്കുന്നുമ്മൽ,വൈസ് പ്രസിഡണ്ട് അനിൽകുമാർ ,കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീംലീഗ് ജനറൽ സിക്രട്ടറി ഖാലിദ് കിളിമുണ്ട,ഒ.ഉസ്സയിൻ,അരിയിൽ മൊയ്തീൻഹാജി,ഒസലീം,എൻ.എം യൂസുഫ്, ജില്ലാപഞ്ചായത്തംഗംഎം.ധനീഷ്ലാൽ ,മുഹമ്മദ് മുളയത്ത്,മെമ്പർമാരായഷൈജ ,കെ കെ സി നൗഷാദ് ,ലീനാ വാസുദേവൻ,പി .കൗലത്ത് ,യു.സി.ബുഷറ, ജസീല,നെജീബ്,കൽപ്പറ്റ മുൻസിപ്പൽ കൗൺസിലർ ഐസക്ക് ,പി പി ആലി മണ്ഡലം സെക്രട്ടറി പി ഹംസ , കുഞ്ഞുമുഹമ്മദ് ,എം.പി.ഹമീദ്തുടങ്ങിയവർ എത്തി അനുശോചിച്ചു.കാരന്തൂർമുസ്ലീം ലീഗ് ഓഫീസിൽ ചേർന്ന അനുശോചന യോഗം കാരന്തൂർ മഹല്ല് പ്രസിഡണ്ട് എൻ.ബീരാൻ ഹാജി ഉദ്ഘാടനം ചെയ്തു.സി.അബ്ദുൽഗഫൂർ അധൃക്ഷതവഹിച്ചു. പി.ഹസ്സൻഹാജി,തടത്തിൽ മുഹമ്മദ് മാസ്റ്റർ, വിസിമുഹമ്മദ്ഹാജി,അബൂബക്കർ പികെ ,പിടിമുഹമ്മദ്ഹാജി., ഉമ്മർ പി, സി.മൂസ്സ ഹാജി,ഉസ് മാൻ, ബഷീർ മാസ്റ്റർ,എം.ടിംകോയ തുടങ്ങിയവർ സംസാരിച്ചു