കുന്ദമംഗലം:സുന്നിമഹല്ല് മസ്ജിദ് പള്ളിയിൽ ചിലർസംഘടിച്ചെത്തി സംഘർഷത്തിന് ശ്രമിച്ചതിനെ തുടർന്ന് കുന്ദമംഗലം പോലീസും,മെഡിക്കൽകോളജ് അസി.പോലീസ് കമ്മീഷണർ സുദർശന്റെയും നേതൃത്വത്തിൽ എത്തിയപോലീസും ചേർന്ന് രംഗം ശാന്തമാക്കി.ഒന്നരവർഷം മുമ്പ് വഖഫ് ടൈബ്രൂണൽ ഇരു വിഭാഗം സുന്നിവിഭാഗത്തിൽനിന്നും 7 പേര് വീതവും വഖഫ്ബോർഡിൽ നിന്നും ഒരാളെയും ചേർന്ന് 15 അംഗകമ്മറ്റി രൂപീകരിക്കുകയും ആകമ്മറ്റിയാണ് ഭരണം നടത്തിപോരുന്നത്. ഇതിനിടെ എ.പി.വിഭാഗത്തിലെ ചിലർ ഇതിനെതിരെ ടൈബ്രൂണലിൽ എതിരന്യായം ഫയൽ ചെയ്യുകയും ടൈബ്രൂണൽ എടുത്ത തീരുമാനം റദ്ദാക്കിയെങ്കിലും ഇനി ആര് ഭരിക്കണം എന്നതിനെ കുറിച്ച് വ്യക്തമാക്കിയിരുന്നില്ല. ഇനി ഞങ്ങൾഭരിക്കും എന്നു പറഞ്ഞ് ഏതാനും എ.പി.വിഭാഗം ആളുകൾ വ്യാഴായ്ച അസർ നമസ്കാര ശേഷം പ്രശ്നമാക്കാൻ പള്ളിയിൽ ശ്രമം നടത്തിയ പ്പോൾ സമസ്ത പ്രവർത്തകർ തടഞ്ഞതോടെ നേരത്തെ പ്ലാൻ ചെയ്തത് പോലെ വൻ പോലീസ് സംഘം എത്തുകയായിരുന്നു.പിന്നീട് പോലീസ് അധികാരികൾ ഇരു വിഭാഗത്തെയും വിളിച്ച് വിഷയത്തിൽ 11 ന്ചേരുന്ന വഖഫ്ബോർഡ് തീരുമാനം വരുന്നത് വരെ തൽസ്ഥിതുടരാനും ധാരണയായി.പള്ളിക്ക്മുമ്പിൽ പോലീസ് നിരീക്ഷണംഏർപെടുത്തിയിട്ടുണ്ട്.–