കുന്ദമംഗലം:കാരന്തൂരിൽ വ്യാഴായ്ച രാവിലെ വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കൾ സ്വർണ്ണവുംഡയമണ്ടും കവർന്നു.പുൽപറമ്പിൽ യഹിയ-ഹസീനടീച്ചറുടെവീട്ടിൽആണ് മോഷണം നടന്നത്.രാവിലെയഹിയമാസ്റ്റർ യാത്രപോകുകയും ടീച്ചറും കുട്ടികളും ഒമ്പത് മണിയോടെ സ്ക്കൂളിൽ പോയസമയത്താണ് മോഷണം നടന്നത്.11 മണിയോടെ വീട്ടിലെത്തിയ വേലക്കാരിയാണ് വീടിന് പുറകിലേ വാതിൽ പൊളിച്ചനിലയിൽ കണ്ടത്.തുടരനേഷണത്തിൽ വീട്ടിൽ ഉണ്ടായിരുന്ന 8പവനും ഡയമണ്ടും നഷ്ടമായന്ന് മനസ്സിലായത്.കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി കേസ് രജിസ്റ്റർ ചെയ്തു കാരന്തൂരിൽ തുടർച്ചയായി മോഷണം നടന്നിട്ടും പോലീസിന് ആരെയും പിടികൂടാൻ സാധിച്ചിട്ടില്ല.