കുന്ദമംഗലം ;ബി.ജെ.പി. കുന്ദമംഗലം മണ്ഡലം കമ്മറ്റി പെട്രോളിയം ഉൽപന്നങ്ങളുടെ വില കുറക്കാത്ത സംസ്ഥാന സർക്കാറിന്റെ നിലപാടിൽ പ്രതിഷേധിച്ച് കുന്ദമംഗലം അങ്ങാടിയിൽ സായാഹ്ന ധർണ്ണ നടത്തി. കേന്ദ്ര സർക്കാർ ഇന്ധനവില കുറച്ചിട്ടും കേരളം കുറക്കാത്തത് ജനങ്ങളോട് ചെയ്യുന്ന കൊടിയ വഞ്ചനയാണെന്ന് ധർണ്ണ ഉൽഘാടനം ചെയ്ത് ബി.ജെ.പി. ജില്ല വൈസ് പ്രസിഡണ്ട് പൊക്കനാരി ഹരിദാസൻ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സുധീർ കുന്ദമംഗലം അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ശശീന്ദ്രൻ മാസ്റ്റർ, ടി. ചക്രായുധൻ, പി. സിദ്ധാർത്ഥൻ, സനൂപ്, എം.സുരേഷ്, കെ.സി. വൽസരാജ് എന്നിവർ സംസാരിച്ചു.