കുന്ദമംഗലം: കോഴിക്കോട് സിറ്റിയിലും പരിസരത്തും മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലും ലഹരി വിതരണം ചെയ്യുന്ന ലഹരിക്കടത്ത് സംഘത്തിലെ 2 പേരെ നാർക്കോട്ടിക്സെൽ ACP ജയകുമാറിൻറെ നേതൃത്വത്തിലുള്ള ആന്റി നാർക്കോട്ടിക്ക് സ്ക്വോഡും കുന്ദമംഗലം Sl അഷ്‌റഫും ചേർന്ന് ചാത്തമംഗലം NIT പരിസരത്ത്നിന്നും പിടികൂടി.മലപ്പുറം നിലമ്പൂർ മുണ്ടേരി ചന്ദ്രഭവനത്തിൽ വിഷ്ണു (28) , വേങ്ങര ഊരകം വാക്യാത്തൊടി സൽമാൻ ഫാരിസ് (23)എന്നിവരെയാണ് പിടികൂടിയത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെ പോലീസിന്റെ പരിശോധന മനസ്സിലാക്കിയ പ്രതികൾ മറ്റൊരു റോഡിലൂടെ രക്ഷപ്പെടാൻ ശ്രമിക്കവെ ട്രാഫിക്പോലീസും,ഡൻസാഫ് സേനാംഗങ്ങളും സാഹസികമായാണ് പിടികൂടിയത്.
അന്തർദേശീയ മാർക്കറ്റിൽ ലക്ഷങ്ങൾ വില വരുന്ന മാരക ലഹരി മരുന്നായ MDMA ഇവരിൽ നിന്നും കണ്ടെടുത്തു.
പെരുന്നാൾ ഉത്സവ ആഘോഷത്തിനായി ചില്ലറ വില്പനക്കായി ബാംഗ്ലൂരിൽ നിന്ന് ആണ് പ്രതികൾ മയക്കുമരുന്ന് കൊണ്ടുവന്നതെന്നും,സമാന രീതിയിൽ മയക്കുമരുന്ന് കടത്തികൊണ്ടു വരുന്ന സംഘങ്ങങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നും പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും പോലീസിന് മനസിലായിട്ടുണ്ട്. പ്രൊഫഷണൽ കോളേജ് കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമാഫിയയുമായും ഇവർക്ക് ബന്ധമുണ്ടോഎന്നുംNIT യിൽ ഇവർക്ക് ഉപഭോക്താക്കൾ ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.ഒരാഴ്ച മുൻപ് വില്പനയ്ക്ക് എത്തിച്ച പത്തു ലക്ഷത്തോളം വില വരുന്ന ബ്രൗൺ ഷുഗറുമായി ഒരാളെ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് സിറ്റിയിൽ നിന്നും പിടികൂടിയിരുന്നു. മയക്കുമരുന്നിൻ്റെ
ഉറവിടത്തെപറ്റിയും, പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെകുറിച്ചും,
പ്രതികൾക്ക് ഇതിന് വേണ്ടി സാമ്പത്തിക സഹായം നൽകിയവരെ കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഗ്രാമിന് ആയിരത്തിഇരുനൂറ് രൂപക്ക് വാങ്ങി മൂന്നും നാലും ഇരട്ടി ലാഭത്തിന് ഉപഭോക്താക്കൾക്ക് നൽകി വൻ ലാഭം കൊയ്യുന്നതിനാലാണ് പലരും ഇത്തരം കുറ്റകൃത്യത്തിലേക്ക് തിരിയുന്നത്.എന്നാൽ വളരെചെറിയ അളവ് വരെ വൻ ശിഷക്ക് കാരണമാവുന്ന കുറ്റ മാണെന്ന് അറിയാതെയും ഇതിൽ പെട്ടു പോവുന്നവരുണ്ട്.
പിടികൂടിയവരിൽ സൽമാൻ ഫാരിസിന് കവർച്ചാകേസുകൾ ഉൾപ്പെടെ കോഴിക്കോട്ടുംമലപ്പുറത്തുമായി വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്.ജില്ലാ പോലീസ് മേധാവി DIG അക്ബർ IPS ന്റെ നിർദ്ദേശപ്രകാരം സിറ്റിയിൽ മയക്കുമരുന്നിനെതിരെ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സ്പെഷ്യൽഡ്രൈവ് നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് വൻലഹരി വേട്ട സിറ്റിയിൽ വീണ്ടും നടക്കുന്നത്.മയക്കുമരുന്നിനെതിരെ പ്രത്യേകിച്ച് സിന്തറ്റിക്ഡ്രഗിനെതിരെ കർശനനടപടി സ്വീകരിച്ചുവരികയാണെന്ന് ACP ജയകുമാർ അറിയിച്ചു.
ഡൻസാഫ് സബ്ബ്ഇൻസ്പെക്ടർ ഒ.മോഹൻദാസ് അoഗ ങ്ങളായ അഖിലേഷ്K, ഹാദിൽകുന്നുമ്മൽ,ശ്രീജിത്ത്പടിയാത്ത്,ജിനേഷ്ചൂലൂർ,അർജുൻഅജിത്ത്,ഷഹീർപെരുമണ്ണ,സുമേഷ്ആറോളി,സുനോജ്കാരയിൽ,കുന്ദമംഗലംസ്റ്റേഷനിലെ അബ്ദുറഹ്മാൻ,Dvr CPO ഷാജഹാൻ ട്രാഫിക്Slഅഷ്റഫ്,DvrCPO സിബീഷ് സൈബർസെല്ലിലെ രാഹുൽഎന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.