കുന്ദമംഗലം: കാരന്തൂർ പാറ്റേൺ വോളിബോൾ കോച്ചിംഗ് കേന്ദ്രത്തിൽ അവധിക്കാല തീവ്ര പരിശീലന ക്യാമ്പ് തുടങ്ങി.ഒരു മാസക്കാലം നീണ്ട് നിൽക്കുന്ന വോളിബോൾ കോച്ചിംഗ് ക്യാമ്പ് സംസ്ഥാന മിൽമ ചെയർമാൻ കെ.എസ്.മണി ഉദ്ഘാടനം ചെയ്തു. പാറ്റേൺ പ്രസിഡണ്ട് എ.മൂസ്സ ഹാജി അധ്യക്ഷത വഹിച്ചു.സംസ്ഥാന മദ്റസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ അബ്ദുൽ ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. എം.ആർ.ഡി.എഫ് സി.ഇ.ഒ ജോർജ്കുട്ടി ജേക്കബ്, നാസർ കാരന്തൂർ ,ടി.പി. നിധീഷ്, അംജിത എന്നിവർ സംസാരിച്ചു. പാറ്റേൺ സെക്രട്ടറി സി. യൂസഫ് സ്വാഗതവും, ട്രഷറർ പി.ഹസ്സൻ ഹാജി നന്ദിയും പറഞ്ഞു.