കുന്ദമംഗലം: ഗുരുതര രോഗം ബാധിച്ചവർക്ക് പഞ്ചായത്ത് വനിതാ ലീഗിൻ്റെ കൈത്താങ്ങ് – റംസാൻ റിലീഫിന്റെ ഭാഗമായി പഞ്ചായത്ത് വനിതാ ലീഗ് രണ്ടു് കിഡ്നിയും നഷ്ടപ്പെട്ട ഒരു സഹോദരിക്ക് സാമ്പത്തിക സഹായം നൽകി. ശ്വാസകോശ രോഗികൾക്കുള്ള ബൈപാപ്പ് മെഷീൻ, ഭക്ഷണ കിറ്റുകൾ എന്നിവയും നൽകി.നിയോജക മണ്ഡലം മുസ്ലീം ലീഗ് ജനറൽസിക്രട്ടറി ഖാലിദ് കിളിമുണ്ട ഉൽഘാടനം ചെയ്തു – പ്രസിഡണ്ടു് പി.കൗലത്തു് അദ്ധ്യക്ഷതവഹിച്ചു.ജില്ല വനിതാ ലീഗ് ട്രഷറർ എ.പി.സഫിയ, സിക്രട്ടറി ടി.കെ.സീനത്തു്, പഞ്ചായത്ത് മുസ്ലീം ലീഗ് ജന.സിക്രട്ടറി ഒ.സലീം, രമേശൻ മാസ്റ്റർ, ഐ.മുഹമ്മദ് കോയ, എൻ.എം.യൂസഫ് ഇ.എം സുബൈദ, കെ.കെ.സുബൈദ,സാഫിറ, ഷമീന വെള്ളക്കാട്ടു്, ഫാത്തിമ ജസ്ലി; സമീറ എന്നിവർ പ്രസംഗിച്ചു.യു.സി.ബുഷ്റ, സ്വാഗതവും, ഷഹർബാൻ ഗഫൂർ നന്ദിയും പറഞ്ഞു.