കുന്ദമംഗലം : നീണ്ട കോവിഡ് ഇടവേളക്ക് ശേഷം കുന്ദമംഗലം മസ്ജിദുൽ ഇഹ്‌സാനിൽ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു. വർഷങ്ങളായി നടന്നു വരുന്ന നോമ്പ്തുറ കോവിഡ് പ്രതിസന്ധിയിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്നിരുന്നില്ല. സമൂഹത്തിന്റെ നാനാതുറയിൽ നിന്നും സ്ത്രീകളും കുട്ടികളുമടക്കം എഴുന്നൂറോളം പേർ കുടുംബ സമേതം സമൂഹ നോമ്പ്തുറയിൽ പങ്കെടുത്തു. നോമ്പ്തുറ യുടെ ഭാഗമായി നടന്ന ഇഫ്താർ സംഗമത്തിൽ എസ്.ഐ.ഒ. സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ ഇഫ്താർ സന്ദേശം നൽകി. മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം. സിബ്ഗത്തുള്ള അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി പി.എം. ശരീഫുദ്ധീൻ, വൈസ് പ്രസിഡന്റ് എം.കെ. സുബൈർ, ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ ഇ.പി. ലിയഖത്ത് അലി എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ മഹല്ല് ഗൈഡ് സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് എൻ. ദാനിഷ് മഹല്ല് പ്രസിഡന്റ് എം. സിബ്ഗത്തുള്ളക്ക് കൈമാറി. റൻത്തീസ് ഖിറാഅത്ത് നടത്തി. പി.പി. മുഹമ്മദ്, എ.കെ. യുസുഫ് മാസ്റ്റർ, എൻ. റഷീദ്, എൻ. സഫീർ, അഡ്വ. അബ്ദുൽ വാഹിദ്, എം.പി. ഫാസിൽ മാസ്റ്റർ, എൻ.അലി, ഇ.പി ഉമ്മർ , കെ.കെ.അബ്ദുൽ ഹമീദ്,ഇ.അമീൻ, അലി ആനപ്പാറ, എൻ. ജാബിർ, സിറാജുൽ ഹഖ്, പി.എം. ഹനീഫ, കെ.സി സുബൈർ, പി.പി മജീദ്, സഫീർ നീലാരമ്മൽ , സുലൈമാൻ , വാരിസുൽ ഹഖ് വനിതാ വിഭാഗം എം.എസുമയ്യ, സാറാ സുബൈർ, ആമിന ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.