ഹബീബ്കാരന്തൂർ
തിരുവനന്തപുരം:നികുതി കുടിശ്ശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നീട്ടി. 2023 മാര്‍ച്ച് 31 വരെയാണ് കാലാവധി നീട്ടിയത്. ഗതാഗതമന്ത്രി ആന്റണി രാജു ഇത് സംബന്ധിച്ച് ഉത്തരവിട്ടു.
നാലു വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹനങ്ങൾക്ക് ഒറ്റത്തവണയായി തീർപ്പാക്കാൻ പദ്ധതി വഴി കഴിയും. പദ്ധതി പ്രകാരം 2018 മാർച്ച് വരെയുള്ള വാഹനങ്ങളുടെ നികുതി കുടിശ്ശിക പൂർണമായും ഒഴിവാക്കി. 2022 മാർച്ച് വരെ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 30 ശതമാനവും നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 40 ശതമാനവും നികുതിയടച്ച് കുടിശ്ശിക ഒഴിവാക്കാവുന്നതാണ്.
വാഹനം വീണ്ടും ഉപയോഗിക്കുന്നില്ലെങ്കിൽ സത്യവാങ്മൂലം നൽകി നികുതി ബാധ്യത ഒഴിവാക്കാം. ഉപയോഗശൂന്യമായതും വിറ്റ് പോയതുമായ വാഹനങ്ങളുടെ ഉടമകള്‍ പദ്ധതി പ്രയോജനപ്പെടുത്തണം. കൊവിഡ് പശ്ചാത്തലത്തില്‍ ആനുകൂല്യം ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.
➖➖➖➖➖➖➖➖➖
For More updates
Visit:www.mnewsmedia.com
Visit our Facebook page :https://www.facebook.com/makkoottamnewsonline/
To join our watsappp group click here :https://chat.whatsapp.com/K3ILTUbmyEWI3Nb8SbfxlX •▪︎▪︎▪︎▪︎•