മണാശ്ശേരി :മാവിൻ ചുവട് അയൽവേദി റസിഡന്റ്സ് അസോസിയേഷൻ കോവിഡിന് ശേഷം ചേർന്ന യോഗത്തില്‍ പ്രമുഖ പ്രഭാഷകയും JCI ട്രെയിനറുമായ ഡോ: ബിന്ദു ജയകുമാർ കുടുംബം എന്ന വിഷയത്തില്‍ സെമിനാർ അവതരിപ്പിച്ചു. പരസ്പര സ്നേഹവും വിശ്വാസവും വീട്ടിൽ തന്നെ സൃഷ്ടിക്കുവാൻ നമ്മൾ ശ്രമിക്കണം എന്നാലെ നല്ലൊരു സമൂഹത്തെ സൃഷ്ടിക്കുവാൻ നമ്മള്‍ക്ക് സാധിക്കുകയുള്ളു എന്നും പുതിയ തലമുറയെ ഉള്‍ക്കൊളളാനും മൂല്യബോധത്തിലേക്ക് നയിക്കാനും രക്ഷിതാക്കള്‍ തയ്യാറാകണം എന്നും ഡോ: ബിന്ദു ജയകുമാർ പറഞ്ഞു.
അസോസിയേഷൻ പ്രസിഡണ്ട് ശ്രീ മനോജ് ഒടുങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. എം പി രവീന്ദ്രനാഥൻ, ഗോപാലൻ പട്ടർ ചോലയിൽ , ടി വി രവീന്ദ്രൻ , റീന ഗണേഷ്, രജിത ബിനീഷ് , മാളവിക മനോജ് , വനിതാ വിങ്ങ് സെക്രട്ടറി ശാന്ത ഗോപാലൻ, സെക്രട്ടറി രഘുനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു . ഈ വർഷം നടപ്പാക്കേണ്ട പദ്ധതികളെ ക്കുറിച്ചു ചർച്ച ചെയ്തു.