കുന്ദമംഗലം:കാരന്തൂർ ശ്രീ ഹര ഹര മഹാദേവ ക്ഷേത്ര മഹോത്സവം 2022 ഏപ്രിൽ 1 മുതൽ 6 വരെ നടക്കുമെന്ന്ഭാരവാഹികൾ വാർത്താസമ്മേളനത്തിൽഅറിയിച്ചു. ഏപ്രിൽ ഒന്നിന് പ്രതിഷ്ഠാദിനവും അന്ന് വൈകുന്നേരം ബഹുമാനപ്പെട്ട ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറി തുടർന്ന് ഏപ്രിൽ ആറു വരെ ഉത്സവ സുദിനങ്ങളായി ആഘോഷിക്കുകയും ചെയ്യുന്നു.ആഘോഷത്തിന്റെ ഭാഗമായിവ്യത്യസ്തമേഖലയിൽകഴിവ്തെളിയിച്ചമൂന്ന്പേരേആദരിക്കുംവെള്ളാരക്കൽ പത്മനാഭൻകൃഷി),റിട്ട:പോലീസ് സബ് ഇൻസ്പെക്ടർപി.യൂസുഫ്(സ്പോർട്സ്),ഷെറീന രാജ്മോഹൻ(സ്ത്രീശാക്തീകരണം)എന്നിവരെയാണ്ആദരിക്കുന്നത്.2009മുതൽതുടർച്ചയായിനടന്നുവരുന്നശ്രീഹരഹരമഹാദേവക്ഷേത്ര ഉത്സവം കോവിഡ്പ്രതിസന്ധിമൂലംഇക്കയിഞ്ഞരണ്ടുവർഷക്കാലംഅതിവിപുലമായിനടത്താൻകിഴിഞ്ഞിരുന്നില്ല
ഉത്സവാഘോഷത്തിന്റെ ഗംഭീരമായ നടത്തിപ്പിനായി
കെ സതീഷ് കുമാർ അംബികാലയം ചെയർമാനും കെ സുനിൽകുമാർ ജനറൽ കൺവീനർ ആയും ലിനീഷ് ഖജാൻജിയായും 100 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വ്യത്യസ്ഥ
ക്ഷേത്ര പൂജാദി കർമ്മങ്ങൾക്ക് പുറമേ പാഠകം, ചാക്യാർകൂത്ത്, ഓട്ടം തുള്ളൽ, തായമ്പക തുടങ്ങിയ ക്ഷേത്ര കലകളും കലാപരിപാടികളും ക്ഷേത്രത്തിന് മുൻവശത്തെ ശ്രീശൈലം സ്റ്റേജിലും, നൃത്ത നൃത്യങ്ങൾ, മിമിക്രി, മ്യൂസിക് ഫ്യൂഷൻ, ഹാസ്യവിരുന്ന്, സംഗീതാർച്ചന, ഗാനമേള, നൃത്തസംഗീത നാടകം തുടങ്ങിയവ ക്ഷേത്രാങ്കണത്തിൽ ഒരുക്കിയ വലിയ സ്റ്റേജിലും അരങ്ങേറുന്നു.
അഞ്ചാം ദിവസമായ ഏപ്രിൽ 5 ചൊവ്വാഴ്ച രാത്രി 7 മണിക്ക് വാദ്യമേളങ്ങൾ, താലപ്പൊലി, പൂക്കാവടി, പഞ്ചവാദ്യം, എന്നിവയോടൊപ്പം ഗജവീരൻ അമ്പാടി കണ്ണൻറെ അകമ്പടിയോടുകൂടി ശ്രീ ഹര ഹര മഹാദേവന്റെ നഗരപ്രദക്ഷിണവും ഉത്സവാഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നു.ഉത്സവാഘോഷത്തിന് മുന്നോടിയായി വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ വിവിധ പത്രമാധ്യമ പ്രതിനിധികളും ആഘോഷ കമ്മറ്റി ഭാരവാഹികളായ സതീഷ് കുമാർ അംബികാലയം,
രവി എഴുന്നമണ്ണിൽ, കെ.കെ.സുനിൽകുമാർ, നാരായണൻ ഭട്ടതിരിപ്പാട്, ദാസൻ ചാലിൽപ്പുറായിൽ, ചന്ദ്രൻ വെള്ളാരയ്ക്കൽ, ലിനീഷ് സി.എം., സത്യരാജ്, പി.എംസഹദേവൻ,എം.സജീഷ്തുടങ്ങിയവർപങ്കെടുത്തു