കുന്ദമംഗലം :ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത്
1986 മുതൽ 2017 മാർച്ച് 31 വരെ വിലകുറച്ച് ആധാരം രജിസ്റ്റർ ചെയ്തു അണ്ടർ വാല്യുവേഷൻ നടപടികൾക്ക് വിധേയമായ കേസുകൾ ബഹുമാനപ്പെട്ട കേരള സർക്കാർ പൊതു ജനങ്ങളുടെ സൗകര്യാർത്ഥം നടപ്പിലാക്കിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി , 2022 മാർച്ച് 31 വരെദീർഘിപ്പിച്ചി ട്ടുണ്ട് .ഇത്തരം കേസുകളിൽ ഫീസ് പൂർണമായും ഒഴിവാക്കി കൊണ്ട് യഥാർത്ഥത്തിൽ അടയ്ക്കേണ്ട മുദ്ര വിലയുടെ വെറും 30 ശതമാനം മാത്രം ഈടാക്കി കേസുകൾ തീർപ്പാക്കുകയാണ്. ചാത്തമംഗലം സബ്രജിസ്ട്രാർ ഓഫീസിൽ മാർച്ച് 19 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ഈ പ്രത്യേക അദാലത്ത് നടത്തുകയാണ്. ഇതിനായി പ്രത്യേക കൗണ്ടർ സജ്ജീകരിക്കുന്നുണ്ട്. ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തി പണമടച്ച് മറ്റു നിയമ നടപടികളിൽ നിന്നും ഒഴിവാ ഒഴിവാകാൻ ആയി പ്രത്യേകം ശ്രദ്ധിക്കുക.
അദാലത്ത് മാർച്ച് 19 ശനിയാഴ്ചയാണ്