കുന്ദമംഗലം: മാക്കൂട്ടം എഎം യുപി സ്കൂളും മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ജമാലുദ്ദീൻ മാസ്റ്റർ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻറ് പിടിഎ പ്രസിഡണ്ട് എ കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഭാരവാഹി കൂടത്താല് അഷ്റഫ് , എം കെ മുഹമ്മദ് മാസ്റ്റർ , ജഗത ടീച്ചർ എന്നിവർ പങ്കെടുത്തു. മാക്കൂട്ടം എം യു പി സ്കൂളിലെ 12 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
21 – 3 – 2022 (തിങ്കളാഴ്ച ) നടക്കുന്ന ഫൈനൽ മത്സരത്തിൽ കുന്നമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിൽകുമാർ കുന്നമംഗലം സി ഐ യൂസഫ് സർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
