കുന്ദമംഗലം: പൈങ്ങോട്ടുപുറം ഈസ്റ്റ് മുസ്ലിം ലീഗ് കമ്മറ്റി 12 ലക്ഷം രൂപ ചിലവഴിച്ച് മാങ്കുനി മീത്തൽ നിർമ്മിച്ച നാലാം ബൈത്തുറഹ്മയുടെ സമർപ്പണം നിർമ്മാണ കമ്മറ്റി ചെയർമാൻ വെള്ളക്കാട്ട് മാമുക്കുട്ടിക്ക് താക്കോൽ നൽകി കൊണ്ട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കേരള സംസ്ഥാന ജന. സിക്രട്ടറി പി.എം.എ സലാം നിർവ്വഹിച്ചു.
മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് മുഖ്യാതിഥിയായിരുന്നു.
ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് കലങ്ങോട്ട് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിർമ്മാണ കമ്മറ്റി ട്രഷറർ വി.ഇ.മജീദ് റിപ്പോർട്ട് അവതരിപ്പിച്ചു
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന.സിക്രട്ടറി പി.കെ.ഫിറോസ്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, ജില്ലാ പഞ്ചായത്ത് മെമ്പർ എം. ധനീഷ് ലാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരിയിൽ അലവി, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് മൂസ്സ മൗലവി , വൈസ് പ്രസിഡണ്ട് എ.ടി.ബഷീർ ഹാജി, ജന. സിക്രട്ടറി ഖാലിദ് കിളിമുണ്ട, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അരിയിൽ മൊയ്തീൻ ഹാജി, വൈസ് പ്രസിഡണ്ട് ഇ.കെ ഹംസ ഹാജി ,പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ പേങ്കാട്ടിൽ അഹമ്മദ് ഹാജി, ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.കെ.സി നൗഷാദ്, പി.കൗലത്ത്, സമീറ അരീപ്പുറത്ത്, ബുഷറ യു.സി ,മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട്, ജില്ലാ പ്രവാസി ലീഗ് പ്രസിഡണ്ട് അഹമ്മദ് കുറ്റിക്കാട്ടൂർ, ദമാം കെ.എം.സി.സി സിക്രട്ടറി ബഷീർ ഹാജി പൊറ്റമ്മൽ, മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് സിക്രട്ടറി ശറഫുദ്ധീൻ എരഞ്ഞോളി, വാർഡ് യു.ഡി.എഫ് കൺവീനർ രാഘവൻ നായർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ചടങ്ങിൽ വീട് നിർമ്മാണ തൊഴിലാളികളായ ശശി വെള്ളക്കാട്ട്, ജാഫർ പുതിയോട്ടിൽ, അബ്ദുൽ മനാഫ്, ആരിഫ് നീലഞ്ചേരി, മരക്കാർ കുട്ടി, അബ്ദുസലീം ,അഹമ്മദ് അമീൻ, ഉബൈദ് തുടങ്ങിയവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
വാർഡ് മുസ്ലിം ലീഗ് ജന. സിക്രട്ടറി കുപ്പേരി എൻ.പി.അബ്ദുൽ ഗഫൂർ സ്വാഗതവും പഞ്ചായത്ത് മുസ്ലിം ലീഗ് സിക്രട്ടറി ശിഹാബ് റഹ്മാൻ എരഞ്ഞോളി നന്ദിയും പറഞ്ഞു.