കുന്നമംഗലം: ഗ്രാമ പഞ്ചായത്തിലേ നിരവധി ആളുകൾ ഇനിയും ഫസ്റ്റ്, സെക്കന്റ് ഡോസ് എടുക്കാനുണ്ടെന്നു
വയോവൃദ്ധരും, കിടപ്പിലായ രോഗികളും നിരവധിയുള്ള സാഹചര്യത്തിൽ
ഇവർക്കെല്ലാം വാക്സിൻ ലഭിക്കാനുള്ള നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ആറ് ഇന നിർദേശങ്ങൾ ഫാമിലി ഹെൽത്ത് സെൻ്റർക്ക് നിർദേദശിച്ച് യൂത്ത് ലീഗ് നേതാക്കൾ ക്രമീകരണങ്ങൾ വരുത്താനാവിശ്യമായ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും അറിയിച്ചു.
- വാക്സിൻ എടുക്കാനുള്ളവരുടെ ലിസ്റ്റ് വാർഡ് മെമ്പർമാർ, സന്നദ്ധ സംഘടനകൾ , RRT വളണ്ടിയർ മാർ, ആശ വർക്കർമാരുടെയോ നേത്രത്വത്തിൽ എടുക്കുക,.
- ആഴ്‌ചയിൽ വാക്സിൻ നൽകുന്നത് ഒരു ദിവസമെന്നുള്ളത് മൂന്ന് ദിവസമായി ഉയർത്തുക
- വാക്സിന് ടോക്കൺ നൽകുമ്പോൾ പ്രായം ഉള്ളവർ, രോഗികൾ, വികലാംഗർ എന്നിവർക്ക് പ്രത്യേകം കൗണ്ടർ ഒരുക്കുക
- വാക്സിന് ടോക്കൺ കൊടുക്കുമ്പോൾ സുതാര്യത ഉറപ്പ് വരുത്തുക
(പാർട്ടി നോക്കിയും സ്വന്തക്കാരെയും തിരുകി കയറ്റരുത് )
.5. ഭരിക്കുന്ന പാർട്ടി മെമ്പർമാർക്കും, വളണ്ടിയർമാർക്കും മാത്രമായി ടോക്കൺ വാരി കൊടുക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുക
- 6.ഗ്രാമ പഞ്ചായത്തിലെ മുഴുവൻ RRTഅംഗങ്ങളുടെയും യോഗം വിളിച്ച് ചേർത്ത് ഓരോ ദിവസം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സേവന ഡ്യൂട്ടി ഏർപെടുത്തുക
. ജനങ്ങളുടെ ആരോഗ്യത്തിന് സംരക്ഷണം നൽകേണ്ട ഭരണകുടവും, ആരോഗ്യ പ്രവർത്തകരും ഈ നിലപാട് തുടർന്നാൽ ജനകീയ പ്രക്ഷോഭവു മായി മുന്നോട്ട് പോകേണ്ടി വരും
താങ്കളുടെ ഭഗത് നിന്നും സ്വീകാര്യമായ നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു
കുന്നമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് സിദ്ധീഖ് തെക്കയിൽ, ജനറൽ സെക്രട്ടറി കെ കെ ഷമീൽ ഈ ആവശ്യങ്ങൾ ഉന്നയിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത് ഇൻസ്പെകർക്ക് നിവേദനം നൽകിയത്