കുന്ദമംഗലം: ഫാമിലി ഹെൽത്ത് സെൻ്റർ ആനപ്പാറയിൽ രണ്ടാം ഘട്ട വാക്സിനേഷൻ എടുക്കാൻ എത്തിയവരെ മണിക്കൂറോളം നീണ്ട ക്യുവിൽ നിറുത്തിയ അധികൃതരുടെ നടപടിയിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പൊതു സമൂഹം ഒന്നടങ്കം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആഴ്ചയിൽ ഒരുദിവസം എന്നുള്ളത് എല്ലാ ദിവസവുമാക്കുകയോ അല്ലെങ്കിൽ രണ്ടു ദിവസമാക്കുകയോ അതുമല്ലെങ്കിൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ഉള്ള ഓഡിറ്റോറിയത്തിലേക്കോ മാറ്റിയാൽ തിരക്ക് കുറയ്ക്കാനാകുമെന്ന് വിദഗ്ദർ ചൂണ്ടി കാട്ടുന്നു.ജനങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കി സന്ദർഭത്തിന് അനുസരിച്ച് ഉടനടി തീരുമാനമെടുക്കാൻ കഴിയാത്ത ഭരണ സമിതിയെന്ന ചീത്തപേരിനും ഇത് കാരണമായി പഞ്ചായത്തിലെ വിവിധരാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും ഇത്തരം സമീപനമാണ് ഗ്രാമപഞ്ചായത്ത് തുടരുന്നെതെങ്കിൽ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുമെന്നാണറിയുന്നത്.