കുന്ദമംഗലം അങ്ങാടിക്ക് അടുത്തായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് വിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥലത്ത് മാലിന്യ ശേഖരണ കേന്ദ്രം സ്ഥാപിക്കാനുള്ള പഞ്ചായത്ത് അധികാരികളുടെ നീക്കത്തിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്. ഇത്തരം കേന്ദ്രങ്ങൾ ജനവാസം കുറഞ്ഞ സ്ഥലത്ത് വരേണ്ടതിന് പകരം സ്കൂൾ ,മത സ്ഥാപനങ്ങൾ ,പോലീസ് സ്റ്റേഷൻ തുടങ്ങി നിരവധി സ്ഥാപനങ്ങളും വീടുകളും നിറഞ്ഞ സ്ഥലത്ത് വരുന്നത് തികച്ചും ജനങ്ങൾക്ക് ഉപദ്രകമായി മാറുമെന്നതാണ് പ്രദേശവാസികൾ ഉന്നയിക്കുന്നത്. അത് കൊണ്ട് എത്രയും പെട്ടെന്ന് മറ്റൊരു സ്ഥലം കണ്ടെത്തി ഈ മാലിന്യ സംഭരണ കേന്ദ്രം അവിടെക്ക് സ്ഥാപിക്കാൻ പഞ്ചായത്ത് അധികാരികൾ ശ്രദ്ധിക്കണം എന്ന് സമരസമിതി ആവശ്യപ്പെട്ടു.ചെയർമാൻ അറിയിൽ മൊയ്തീൻ ഹാജി ,കൺവീനർ ഷിജു മുപ്രമ്മൽ ,ബ്ളോക്ക് മെമ്പർ അരിയിൽ അലവി ,ഐ.മുഹമ്മത് കോയ ,രമേശൻ, പി ,രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.