കുന്ദമംഗലം:പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി കുന്ദമംഗലത്ത് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പുലർച്ചെ നാലിന് പളളികളിൽ പ്രാർത്ഥന സദസ്, മൗലീദ് പാരായണം, പ്രഭാഷണം, ബുർധ മജ്ലിസ് എന്നിവ നടന്നു.മദ്റസകൾ കേന്ദ്രീകരിച്ചും, വീടുകളിലും പ്രത്യാകചടങ്ങുകൾ നടന്നു.
മുൻവർഷങ്ങളിൽ നിന്നും വിത്യസ്തമായി കൊവിഡ് മുൻ കരുതലുകൾ പാലിച്ച് ലളിതമായ ചടങ്ങുകളാണ് ഇത്തവണ നടക്കുന്നത്
കുന്ദമംഗലം ഇസ്ലാമിക് സെൻ്ററിൽ നടന്ന മൗലീദ് പാരായണത്തിനും , പ്രാർത്ഥന സദസിനും സെൻ്റർ ഇമാം
മുഹമ്മദ് ഖമറുദ്ദീൻ ദാരിമി ചക്കാലക്കൽ, മുബശിർ യമാനി കത്തറമ്മൽ , അസ്ഹർ ഫൈസി പെരിങ്ങൊളം എന്നിവർ നേതൃത്വം നൽകി.
പന്തീർപാടം: ഹയാത്തുൽ ഇസ്ലാം മദ്രസ്സ നബി ദിനാഘോഷം നോർത്ത് വ്യൂ ഓഡിറ്റോറിയത്തിൽ ചൂലാം വയൽ ജുമ അത്ത് പള്ളി ഖത്തീബു് എ.സി.അബ്ദുറഹിമാൻ ദാരിമി ഉൽഘാടനം ചെയ്തു.ഖാലിദ് കിളിമുണ്ട അദ്ധ്യക്ഷത വഹിച്ചു.ശിഹാബുദ്ദീൻ മദനി മുഖ്യ പ്രഭാഷണം നടത്തി. മോയിൻ മുസ് ലിയാർ,എം. അഹമ്മദ് കുട്ടി ഹാജി, ടി.പി.ഖാദർ ഹാജി, വി.മുഹമ്മദ് ഹാജി, കെ.എം സുബൈർ, എം.ബാബുമോൻ. എം. ആലിക്കുട്ടി ഹാജി, കോയ ദാരിമി, കെ.കെ.അബ്ദുറഹിമാൻ ഹാജി, പി.പി.അസീസ് ഹാജി എം.കുഞ്ഞാപ്പു എന്നിവർ സംസാരിച്ചു.പി.പി. സാലിം സ്വാഗതവും ഹനീഫ തെക്കയിൽ നന്ദിയും പറഞ്ഞു.
കാരന്തൂർ:മുത്ത് നബിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ ദിനത്തിൽ കാരന്തുർ മഹല്ല് ജുമാ മസ്ജിദ്, കാരന്തുർ ടൌൺ ജുമാ മസ്ജിദ് അങ്കണത്തിലും പരിസരത്തും മദ്‌ഹുകൾ പാടിയും പറഞ്ഞും ഭക്ഷണവും മധുരവും നൽകി അതി വിപുലമായി നബിദിനം ആഘോഷിച്ചു
ചെറിയവരും വലിയവരും കാരണവന്മാരും ഉസ്താദുമാരും ഈ പരിപാടിയിൽ നിറ സാന്നിധ്യമായി
1200ൽപരം വീടുകളിൽ അന്നദാനം നടത്തി….
ഈപരിപാടിയിൽ യൂവജനകളുടെ പങ്കാളിത്തം വലുതായിരുന്നു എന്നുള്ളത് എടുത്ത് പറയേണ്ടിയിരിക്കുന്നു മഹല്ല് ഭാരവാഹികളായ എൻ.ബീരാൻ ഹാജി, പി.കെ.അബൂബക്കർ ,വി .സി .മുഹമ്മദ് ,മുഹമ്മദ് ഹാജി പൊറ്റമ്മൽ, തടത്തിൽ ആലിഹാജി, മാട്ടുമ്മൽ ഉസ്സയിൻഹാജി, മാനിയേടത്ത് അബൂബക്കർ ഹാജി, ടി.കെ.അബൂബക്കർ ,സിദ്ധീഖ് തെക്കയിൽ, സി.അബ്ദുൽ ഗഫൂർ, ബഷീർ മാസ്റ്റർ, ഹബീബ് കാരന്തൂർ നേതൃത്വം നൽകി
പന്തീർ പാടം :താജുൽ ഹുദാ മദ്രസ്സ പള്ളി കമ്മറ്റിയുടെ നബിദിനാഘോഷം ചൂലാം വയൽ മഹല്ല് ജനറൽ സിക്രട്ടറി .പി മൊയ്തീൻ ഉൽഘാടനം ചെയ്തു. കെ.കെ മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു. ഒ. ഉസ്സയിൻ സ്വാഗതം പറഞ്ഞു. കുട്ടികൾക്കുള്ള സമ്മാനങ്ങൾ പ്രസിഡന്റ് കെ.ടി. ഇബ്രാഹിം ഹാജി വിതരണം ചെയ്തു. പി.മുഹമ്മദ് . അബ്ദുള്ള മുസ്ലിയാർ, ഒ. സലീം. എ.കെ. സലീം. കെ കെ സി .നൗഷാദ്, കായക്കൽ അഷ്റഫ്, പി ഖാദർ . അബ്ദു റഹിമാൻ മുസ്ലിയാർ, മൂസ്സ മുസ്ലിയാർ, കെ.ടി. ബഷീർ, പി. നിസാർ എന്നിവർ സംസാരിച്ചു. പി. അസ്സയിൻഹാജി നന്ദി പറഞ്ഞു.
കാരന്തൂർ മർക്കസ് മഹല്ല് സഖാഫത്തുൽ ഇസ്ലാം മദ്രസ നബിദിനാഘോഷ പരിപാടി ഹജ്ജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി പതാക ഉയർത്തിയതോടെ ആരംഭിച്ചു ഉസ്മാൻ സഖാഫി, റഷീദ് സഖാഫി, സൈനുദ്ധീൻ നിസാമി, ജംഷീർ, മുഹമ്മദ് ഹാജി, റിയാസ് റഹ്മാൻ, നാസർ ബാവ പങ്കെടുത്തു