കുന്ദമംഗലം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിന് അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് കു ന്ദമംഗലം ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പതിമംഗലത്ത് തെരുവ് പഠനം നടത്തി പ്രതിഷേധിച്ചു.
ഉയർന്ന ഗ്രേഡ് നേടിയിട്ടും ഇഷ്ടപ്പെട്ട കോംബിനേഷനോ ആഗ്രഹിച്ച സ്കൂളോ ലഭിക്കാത്ത സാഹചര്യമാണ് ജില്ലയിലുള്ളത്. അനേകായിരം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കണമെങ്കിൽ ഫീസ് നൽകേണ്ട അവസ്ഥയാണുള്ളത്. .അവസാന വരിയിലെ ഒടുവിലെത്തെ കുട്ടിക്കും വിദ്യാഭ്യാസം ഉറപ്പു വരുത്തുമ്പോഴാണ് വിദ്യാഭ്യാസം പുലരുക എന്നും വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു
തെരുവിൽ ക്ലാസ് മുറികൾ സ്ഥാപിച്ച് പ്ലസ് വൺ ക്ലാസിലെ പൊളിറ്റിക്സിലെ അഞ്ചാം അധ്യായമായ ‘ അവകാശങ്ങൾ ‘ ക്ലാസ് എടുത്തും മുദ്രാവക്യങ്ങൾ വിളിച്ചുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
. പതിമംഗലത്ത് നടന്ന സമരം എം.ടി. ശിഹാബുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി അനീസ് മുഹമ്മദ് വിഷയാവതരണം നടത്തി.ഡിവിഷൻ സെക്രട്ടറിയേറ്റ് അംഗങ്ങളായ സയ്യിദ് നസീബ് സഖാഫി,സ്വലാഹുദ്ദീൻ സഖാഫി,റാഹിൽ,സഅദുൽ അമീൻ അഹ്സനി നേതൃത്വം നൽകി.