കുന്ദമംഗലം:മുസ്ലീം ലീഗ് ജനപ്രതിനിധികൾ സമൂഹ്യ ബാദ്ധ്യതകൾ നിർവ്വഹിക്കുന്നതോടൊപ്പം തന്നെ പാർട്ടി ശക്തിപ്പെടുത്തുന്നതിനും പാർട്ടി മുഖപത്രമായ ചന്ദ്രിക വരിക്കാരെ ചേർക്കുന്നതിലും മുന്നിട്ടിറങ്ങണമെന്ന് ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ടു് ഉമ്മർപാണ്ടികശാല പറഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം ലീഗ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധി സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡണ്ടു് കെ.മൂസ്സ മൗലവി അദ്ധ്യക്ഷം വഹിച്ചു. ജനറൽ സിക്രട്ടറി ഖാലിദ് കിളിമുണ്ട സ്വാഗതം പറഞ്ഞു.എൻ.പി.ഹംസ മാസ്റ്റർ,എ.ടി.ബഷീർ, കെ.പി.കോയ ഹാജി, കെ.കെ.കോയ ഹാജി, എൻ.പി.അഹമ്മദ്, മങ്ങാട്ട് അബ്ദുറസാക്ക്.സി. മരക്കാർക്കുട്ടി, ഒ- ഉസ്സയിൻ, അരിയിൽ അലവി, മുംതസ് ഹമീദ്., എം.കെ.നദീറ, സുഹറ വെള്ളങ്ങോട്ട്, പൊതാത്ത് മുഹമ്മദ് ഹാജി, പ്രസംഗിച്ചു.വി.പി.കബീർ (ചെയർമാൻ) പി.കെ.ഷറഫുദ്ദീൻ (ജന. കൺവീനർ) പി.കൗലത്ത് (ട്രഷറർ) പുലപ്പാടി ഉമ്മർ മാസ്റ്റർ, പി.കെ.ഹക്കീം മാസ്റ്റർ (വൈ. ചെയർമാൻ) എം – കെ.സുഹറാബി, വെള്ളരിക്കൽ മുസ്തഫ (കൺവീനർ) എന്നിവർ ഭാരവാഹികളായി, നിയോജക മണ്ഡലം മുസ്ലീം ലീഗ് മെമ്പേഴ്സ് വേദി രൂപീകരിച്ചു