കുന്ദമംഗലം – കോവിഡ് മഹാമാരി മൂലം അടിച്ചിട്ട സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിന് തുറക്കുന്നതിൻ്റെ മുന്നോടിയായി ചൂലാംവയൽ മാക്കൂട്ടം എ എം യു പി സ്കൂളിൽ ഒന്ന്, ആറ്, ഏഴ് വാർഡുകളിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി പി ടി എ യുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശബ്ന റഷീദ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് വി പി സലീം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ യു സി ബുഷ്റ, നജീബ് പാലക്കൽ, ഹെഡ്മാസ്റ്റർ പി അബ്ദുസലീം, അഷ്റഫ് മണ്ണത്ത്, കെ എം ഗിരീഷ്, ഒ കെ സൗദാബീവി, തൊഴിലുറപ്പ് മേറ്റുമാർ എന്നിവർ നേതൃത്വം നൽകി.