കുന്ദമംഗലം: പഞ്ചായത്തിൽ ഒന്നാംവാർഡിലെ പതിമംഗലം, ഉണ്ടോടികടവ്, ചാലിയിൽ, പണ്ടാരപറമ്പ് റോഡിനോട് അധികൃതർ കാട്ടുന്ന അവഗണനയിൽ നാട്ടുകാർക്ക് പ്രതിഷേധം.
ഉണ്ടോടികടവിൽ നിന്ന് ചാലിയിൽവരേ റോഡ്നിർമിച്ചിട്ട് ഇരുപത്തിയഞ്ചു (1996ൽ)വർഷമായി. ചാലിയിൽ നിന്നും പണ്ടാരപറമ്പ് വരേ ഇരുപതുവർഷത്തിൽതാഴെയുമായി. ഇപ്പോഴും ഗതാഗതയോഗ്യമല്ലതെ കുണ്ടും കുഴിയും ചളിയും നിറഞ്ഞു അത്യാവശ്യത്തിന് ഒരു ഓട്ടോറിക്ഷപോലും ഓട്ട ത്തിന് വിസ്സമ്മതിക്കുന്ന സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്ന റോഡാണിത് . തിരക്കേറിയ റോഡിൽ പതിവായിമാറിയ ഗതാഗത കുരുക്കിൽനിന്നും വഴിമാറി ചിന്തിക്കാൻ ഒരു ബദൽ ബൈപാസ് റോഡായി പരിഗണിക്കാവുന്ന ഒരു തീരദേശ റോഡാണിത്.ബഹുമാന്യരായ എം.കെ. രാഘവൻ എം.പി യും, പി.ടി.എറഹീം എം.എൽ.എ യും പ്രതിനിദാനം ചെയ്യുന്ന മണ്ഡലമെന്നനിലയിൽ വികസനത്തിൽ ഏറെ പ്രതീക്ഷയർപ്പിച്ച ഒരു റോഡും കൂടിയാണിത് എന്നിട്ടും ബൗദ്ധികനേട്ടങ്ങൾ അനുഭവിക്കാൻ വിധിയില്ലാതെ ഇന്നും പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ദുരിതംപേറിയുള്ള പ്രദേശവാസികളുടെ യാത്ര ഏറെ പരിതാപകരമാണ് രോഗംമൂലമുള്ള ആപൽഘട്ടങ്ങളിലും,മരണാനന്തരങ്ങളിലും നേരിടുന്ന പ്രയാസങ്ങൾ അതീവ സങ്കടം നിറഞ്ഞതുമാണ്. ഒരോ അഞ്ചു വർഷങ്ങളിലും ത്രിതല പഞ്ചായത്ത് ഭരണസമിതികൾ കാണിച്ച നിസീമമായ സഹകരത്തിൽ ഘട്ടം ഘട്ടമായുള്ള ടാറിംഗ് ഭാഗികമായിട്ട് പൂർത്തിയായിട്ടുള്ളത് ചുരുങ്ങിയത് ഒന്നര കിലോമീറ്ററുംകൂടി ടാറിംഗ് പണി പൂർത്തിയാക്കിയാൽ നേരത്തെ പണിയിച്ച ആമ്പറമ്മൽ ഹരിജൻ കോളനി റോഡുമായി ബന്ധിപ്പിപിച്ച് സഞ്ചാരയോഗ്യമായ റോഡായി ഇതിനെ മാറ്റിയെടുക്കാവുന്നതാണ് കാലക്രമത്തിൽ പ്രസ്തുത റോഡ് തീർച്ചയായും പൊതുമരാമത്ത് വകുപ്പിന് മുതൽകൂട്ടാവുക തന്നെ ചെയ്യും