കുന്ദമംഗലം : പഞ്ചായത്തിലെ തകർന്നടിഞ്ഞ പി.ഡബ്ളിയുഡി റോഡുകളുടെ ശോചനീയാവസ്ഥക്ക് ബന്ധപ്പെട്ടവർ ഉടൻ പരിഹാരം കണ്ടില്ലങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻപഞ്ചായത്ത് മുസ്ലിംലീഗ് ലീഡേഴ്സ് മീറ്റ് തീരുമാനിച്ചു. പല റോഡുകളും സഞ്ചാര യോഗ്യം പോലുമല്ലാത്ത രീതിയിൽ തകർന്നതിനാൽ അപകടങ്ങൾ പതിവാകുകയും യാത്ര ദുഷ്ക്കരമാവുകയും ചെയ്തിട്ടുണ്ട്.നേരെത്തെ പ്രാദേശിക സ്ഥലങ്ങളിൽ സമരങ്ങൾ നടത്തിയിരുന്നു.ലീഡേഴ്സ് മീറ്റ് ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു സി രാമൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അരിയിൽ മൊയ്തീൻ ഹാജി അദ്ധ്യക്ഷം വഹിച്ചു .പി കെ ഫിറോസ്, ഖാലിദ് കിളിമുണ്ട, കെ പി കോയ, ഒ ഹുസൈൻ, കെ എം കോയ, ടി എം സി അബൂബക്കർ, കെ മൊയ്തീൻ, ഹംസ ഹാജി, അരിയിൽ അലവി, എൻ എം യൂസഫ്, ഐ മുഹമ്മദ്കോയ, ഹബീബ് കാരന്തൂർ,വി പി സലീം, കെ പി അബ്ബാസ്, പി അബുഹാജി, സി പി ശിഹാബ്, ശിഹാബ് പൈങ്ങോട്ട്പുറം, ഹകീം മാസ്റ്റർ, ഒ പി അസീസ്, കെ കെ സി നൗഷാദ് തുടങ്ങിയവർ സംബന്ധിച്ചു. സി അബ്ദുൽ ഗഫൂർ സ്വാഗതവും ഒ സലീം നന്ദി യും പറഞ്ഞു.