കുന്ദമംഗലം: അശരണരെയും നിരാലംബരെയും സഹായിക്കുന്ന കേന്ദ്രങ്ങളായി മുസ്ലീം ലീഗ് ഓഫീസുകൾ മാറണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സെയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ഈസ്റ്റ്കാരന്തൂർ മുസ്ലീം ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ ഓഫീസിനോട് ചേർന്നുള്ള ഒട്ടുമിക്ക അവശ്യ സർവ്വീസിനാവശ്യമായ ഉപകരണങ്ങൾ സഹിതമുള്ളപാലിയേറ്റീവ് ഓഫീസും തങ്ങൾ സന്ദർശിച്ചു പി.ഹസ്സൻ ഹാജി അധ്യക്ഷത വഹിച്ചു.സംസ്ഥാന യൂത്ത് ലീഗ് ജന: സിക്രട്ടറി പി.കെ.ഫിറോസ് ഓഫീസ് കമ്പ്യൂട്ടർ ഉദ്ഘാടനം ചെയ്തു കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു നെല്ലൂ ളി, മണ്ഡലം മുസ്ലീം ലീഗ് സിക്രട്ടറി ഒ.ഉസ്സയിൻ, പഞ്ചായത്ത് ജന:സിക്രട്ടറി സി.അബ്ദുൽ ഗഫൂർ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സിദ്ധീഖ് തെക്കയിൽ, കുന്ദമംഗലം നിയോജക മണ്ഡലം കെ.എം.സി.സി.പ്രസിഡണ്ട് അബ്ദുൽഖാദർ ചേറ്റൂൽ, വി.പി.അശ്റഫ് ,നെജീബ് പാറ്റയിൽ, സുബൈർ ചേറ്റൂൽ, യു.പി.നിസാർ, എം.സി. ഫാറൂഖ്, ഹാരിസ് മേലേ ചേറ്റൂൽ സംസാരിച്ചു.സി.ഉസ്മാൻ സ്വാഗതവും റഹ്മത്തുള്ള നന്ദിയും പറഞ്ഞു