കുന്ദമംഗലം:ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിൽ നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിം എന്ന വിദ്യാ ത്ഥിയുടെ കുടുംബത്തിന് അടിയന്തിര സാമ്പത്തിക സഹായം അനുവദിക്കണമെന്നും രോഗിയെ മെഡിക്കൽ കോളേജിൽ നിന്നും സ്വകാര്യ ആസ്പതിയിലേക്ക് മാറ്റിയ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ചാത്തമംഗലം പഞ്ചായത്ത് യു.ഡി എഫ് കെട്ടാങ്ങൽ അങ്ങാടിയിൽ പ്രതിഷേധ സംഗമം നടത്തി. പരിപാടി ദിനേശ് പെരുമണ്ണ ഉൽഘാടനം ചെയ്തു. ചെയർമാൻ ടി.കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ, എൻ.പി.ഹംസ മാസ്റ്റർ, ടി. വേലായുധൻ എന്നിവർ പ്രസംഗിച്ചു. കൺവീനർ അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതവും എൻ.എം.ഹുസ്സയിൻ നന്ദിയും പറഞ്ഞു