കുന്ദമംഗലം: ഓഗസ്റ്റ് 31ന് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിൽ നിപ്പ വൈറസ്ബാധിച്ചു ചികിത്സക്കെത്തിയ കുട്ടിക്ക് (മുഹമ്മദ് ഹാഷിം, 13 വയസ്സ്, s/o അബുബക്കർ, വായോളി വീട്, വാർഡ് 9, പാഴുർ, ചാത്തമംഗലം പഞ്ചായത്ത്, കോഴിക്കോട്)മതിയായ ചികിത്സ ലഭിച്ചില്ല എന്ന മാതാവിന്റെ ആരോപണം ഗുരുതരമാണന്നും ആശുപത്രിയിൽ എത്തിച്ചു സമയം എടുത്തിട്ടും സീനിയർ ഡോക്ടർമാർ എത്തിയില്ല എന്നും പറയുന്നതിനെ കുറിച്ച് അടിയന്തിര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് കൈയിൽ മനുഷ്യവകാശ കമ്മീഷന് പരാതി നൽകി.ഓക്സി മീറ്റർ, വെന്റിലേറ്റർ, ആവശ്യത്തിന് പരിചരണം ഒന്നും ലഭ്യമായില്ല എന്നും മാതാവ് പറഞ്ഞതായും പരാതിയിൽ പറയുന്നു 31ന് മെഡിക്കൽ കോളേജിൽ കുട്ടിക്ക് നൽകിയ ഇഞ്ചക്ഷന് ശേഷം കുട്ടിയുടെ സ്ഥിതി വഷളായി എന്നും ശേഷം സെപ്റ്റംബർ 1 ന് മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ ഇല്ലാത്തത് കൊണ്ട് സ്വകാര്യഹോസ്പിറ്റലിൽ കൊണ്ട് പോകുകയും അവിടെ നിന്ന് കുട്ടി സെപ്റ്റംബർ 4 ന് മരണപ്പെടുകയും ചെയ്തു..രണ്ട് മണിക്കൂർ മുൻപ് നിപ്പയുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു..കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ സമരം ചെയ്യുന്നതും ശ്രദ്ധയിൽ പെട്ടു..മേൽവിഷയങ്ങൾ ഗൗരവകരമായികണ്ട് ബഹുമാനപ്പെട്ട കമ്മീഷൻ അന്വേഷണ വിധേയമാക്കേണ്ടതാണ്..തുടർനടപടികൈകൊള്ളുവാൻ നൗഷാദ് തെക്കയിൽ ആവശ്യപെട്ടു